വ​യോ​ധി​ക​ന് ര​ക്ഷ​ക​രാ​യി റാ​ന്നി ജ​ന​മൈ​ത്രി പോ​ലീ​സ്
Saturday, April 1, 2023 10:49 PM IST
റാ​ന്നി: കി​ട​പ്പു​രോ​ഗി​യും പാ​ര്‍​ക്കി​ന്‍​സ​ണ്‍ ബാ​ധി​ത​നു​മാ​യ വ​യോ​ധി​ക​ന് പോ​ലീ​സ് ര​ക്ഷ​ക​രാ​യി. റാ​ന്നി അ​ങ്ങാ​ടി പു​ല്ലൂ​പ്രം പ​ടി​ഞ്ഞാ​റെ കൂ​റ്റി​ല്‍ വീ​ട്ടി​ല്‍ വേ​ണു​കു​ട്ട(62)​നെ റാ​ന്നി ജ​ന​മൈ​ത്രി പോ​ലീ​സാ​ണ് സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച​ത്. ബി​എ​സ്എ​ന്‍​എ​ല്ലി​ല്‍ ഫീ​ല്‍​ഡ് വ​ര്‍​ക്ക​ര്‍ ആ​യി​രു​ന്ന ഇ​ദ്ദേ​ഹം ര​ണ്ടു മാ​സ​മാ​യി രോ​ഗ​ബാ​ധി​ത​നാ​യി കി​ട​പ്പി​ലാ​ണ്. കൂ​ടെ താ​മ​സി​ക്കു​ന്ന ജ​യ​ശ്രീ (58)ആ​യി​രു​ന്നു കാ​ര്യ​ങ്ങ​ള്‍ നോ​ക്കി​ന​ട​ത്തി​യി​രു​ന്ന​ത്.
ആ​ഹാ​ര​ത്തി​നോ മ​രു​ന്നി​നോ നി​വൃ​ത്തി​യി​ല്ലാ​തെ നി​സ​ഹാ​യാ​വ​സ്ഥ​യി​ലാ​യ വേ​ണു​ക്കു​ട്ട​ന്‍റെ സ്ഥി​തി മ​ന​സി​ലാ​ക്കി​യ റാ​ന്നി പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ വി​നോ​ദി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം കി​ട​ങ്ങ​ന്നൂ​ര്‍ കാ​രു​ണ്യാ​ല​യ(​അ​മ്മ​വീ​ട്)​ത്തി​ല്‍ ജ​ന​മൈ​ത്രീ പോ​ലീ​സ് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. റാ​ന്നി എ​സ്ഐ ശ്രീ​ജി​ത്ത് ജ​നാ​ര്‍​ദ​ന​ന്‍, ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ര്‍ അ​ശ്വാ​ധീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ച്ച​ത്.

കൊ​യ്ത്തു​ത്സ​വം ആ​രം​ഭി​ച്ചു

കു​റ്റൂ​ര്‍: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കോ​ത​വ​രു​ത്തി പാ​ട​ത്തെ കൊ​യ്ത്തു​ത്സ​വ ഉ​ദ്ഘാ​ട​നം കു​റ്റൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. സ​ഞ്ജു നി​ര്‍​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ലി ജോ​ണ്‍, പാ​ട​ശേ​ഖ​രം സെ​ക്ര​ട്ട​റി​യും വാ​ര്‍​ഡ് അം​ഗ​വു​മാ​യ എം.​ടി. ഏ​ബ്ര​ഹം, സാ​ബു കു​റ്റി​യി​ല്‍, സി​ന്ധു ലാ​ല്‍, ആ​ല്‍​ഫ അ​മ്മി​ണി ജേ​ക്ക​ബ്, പ്ര​കാ​ശ്, മോ​ഹ​ന്‍ കു​മാ​ര്‍, പാ​ട​ശേ​ഖ​ര​സ​മി​തി അം​ഗ​ങ്ങ്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.