തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ പ​ശു​വും വ​ള​ര്‍​ത്തു​നാ​യ്ക്ക​ളും ച​ത്തു
Saturday, April 1, 2023 10:49 PM IST
കോ​ഴ​ഞ്ചേ​രി: നാ​ര​ങ്ങാ​ന​ത്ത് പേ​പ്പ​ട്ടി​യു​ടെ ക​ടി​യേ​റ്റ ഒ​രു പ​ശു​വും ര​ണ്ട് വ​ള​ര്‍​ത്തു​നാ​യ്ക്ക​ളും ച​ത്തു. നി​ര​ന്ന​കാ​ല, വാ​ഹ​ക്കു​ഴി ഭാ​ഗ​ത്താ​യി ര​ണ്ടാ​ഴ്ച മു​മ്പാ​ണ് പ​ശു​ക്ക​ള്‍​ക്ക് അ​ല​ഞ്ഞു​തി​രി​ഞ്ഞെ​ത്തി​യ നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. നാ​യ​യെ പ​ന്നീ​ട് പു​ന്ന​ശേ​രി ഭാ​ഗ​ത്ത് ച​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വി​ടെ​യും ര​ണ്ടു പ​ശു​ക്ക​ള്‍​ക്ക് ക​ടി​യേ​റ്റി​രു​ന്നു. ക​റ​വ​പ്പ​ശു​ക്ക​ളെ​യാ​ണ് നാ​യ ആ​ക്ര​മി​ച്ച​ത്.
നി​ര​ന്ന​കാ​ല വാ​ഹ​ക്കു​ഴി ഭാ​ഗ​ങ്ങ​ളി​ല്‍ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്. ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി ഒ​മ്പ​തു പേ​ര്‍​ക്ക് പേ​വി​ഷ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് എ​ടു​ത്തു. നാ​യ്ക്ക​ളെ​യും പ​ശു​ക്ക​ളെ​യും വ​ള​ര്‍​ത്തു​ന്ന​വ​ര്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും സം​ശ​യ​മു​ള്ള​വ​രെ​ല്ലാം പേ​വി​ഷ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് എ​ടു​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.
പേ​വി​ഷ​ബാ​ധ​യേ​റ്റ പ​ശു​ക്ക​ളു​ടെ പാ​ല്‍ ഈ ​പ്ര​ദേ​ശ​ത്തു​ള്ള​വ​ര്‍ ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​തി​നാ​ലാ​ണ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.