ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ൾ വാ​ട​ക​യ്ക്കെ​ടു​ത്ത് ക​ബ​ളി​പ്പി​ച്ച സം​ഘ​ത്തി​ലെ ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ
Wednesday, May 31, 2023 10:43 PM IST
ആ​റ​ന്മു​ള: ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ൾ വാ​ട​ക​യ്ക്കെ​ടു​ത്ത് പ​ണ​യം വ​ച്ച് ആ​ളു​ക​ളെ വ​ഞ്ചി​ച്ച കേ​സി​ൽ ഒ​രാ​ളെ ആ​റ​ന്മു​ള പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.‌
എ​രു​മേ​ലി തെ​ക്ക് വി​ല്ലേ​ജി​ൽ ക​ന​ക​പ്പ​ലം ശ്രീ​നി​പു​രം കോ​ള​നി​യി​ൽ പാ​റ​യ്ക്ക​ൽ വീ​ട്ടി​ൽ പി.​എ. ഷെ​മീ​റാ​ണ് (37) അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി, മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ലാ​യി വി​വാ​ഹ ആ​വ​ശ്യ​ങ്ങ​ൾ​ക്കും മ​റ്റും എ​ന്ന പേ​രി​ൽ വാ​ഹ​ന​ങ്ങ​ൾ നാ​ര​ങ്ങാ​നം സ്വ​ദേ​ശി​യാ​യ ജ്യോ​തി​ഷ് വാ​ട​ക​യ്ക്കെ​ടു​ക്കു​ക​യും ഇ​ത് എ​രു​മേ​ലി സ്വ​ദേ​ശി​യാ​യ ഷ​മീ​റി​ന് കൈ​മാ​റി കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലു​മാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ​ണ​യം വ​ച്ച് പൈ​സ വാ​ങ്ങി​യെ​ന്നാ​ണ് കേ​സ്.
കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ ജ്യോ​തി​ഷി​നെ നേ​ര​ത്തെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.
ആ​റ​ന്മു​ള പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽനി​ന്നു ബ​ലാ​നോ, വാ​ഗ​ണ​ർ, സ്വി​ഫ്റ്റ് സെ​ലേ​റി​യോ തു​ട​ങ്ങി​യ അ​ഞ്ചോ​ളം കാ​റു​ക​ൾ ​സം​ഘം ക​ട​ത്തി​ക്കൊ​ണ്ടു പോ​യ​തി​ൽ മൂ​ന്നു കാ​റു​ക​ൾ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ആ​റ​ന്മു​ള പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ സി.​കെ.​ മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജ​യ​കു​മാ​ർ നെ​പ്പോ​ളി​യ​ൻ, സൈ​ഫു​ദ്ദീ​ൻ ,നാ​സ​ർ, സാ​വ​ന്ത് എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്.