െഡങ്കി​പ്പ​നി വ്യാ​പിക്കുന്നു
Thursday, June 1, 2023 10:52 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഡെ​ങ്കി​പ്പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടു​ന്ന​തി​നാ​ൽ ജാ​ഗ്ര​താ​നി​ർ​ദേ​ശ​വു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടു​ന്ന​ത്.
വേ​ന​ല്‍ മ​ഴ ആ​ദ്യം ല​ഭ്യ​മാ​യ ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍ പ്ര​ദേ​ശ​ത്താ​ണ് ഡെ​ങ്കി​പ്പ​നി​ബാ​ധ ക​ണ്ടു തു​ട​ങ്ങി​യ​ത്. ഇ​ത് ക്ര​മേ​ണ ജി​ല്ല​യു​ടെ മ​റ്റു ഭാ​ഗ​ത്തേ​ക്കും ബാ​ധി​ച്ചു തു​ട​ങ്ങി. ഇ​ട​വി​ട്ടു​ണ്ടാ​കു​ന്ന മ​ഴ​വെ​ള​ളം അ​ല​ക്ഷ്യ​മാ​യി പു​റം​ത​ള്ളി​യി​രി​ക്കു​ന്ന പാ​ഴ്വ​സ്തു​ക്ക​ളി​ല്‍ കെ​ട്ടി​നി​ന്ന് കൊ​തു​ക് മു​ട്ട​യി​ട്ട് പെ​രു​കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ ഇ​ട​വി​ട്ടു പെ​യ്ത മ​ഴ​യി​ലും ഡെ​ങ്കി​യു​ടെ വ്യാ​പ​നം ജി​ല്ല​യി​ൽ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​രു​ന്നു.
ഡെ​ങ്കി പ​ര​ത്തു​ന്ന ഈ​ഡി​സ് കൊ​തു​ക് വെ​ള്ള​ത്തോ​ടു ചേ​ർ​ന്ന ഭാ​ഗ​ത്താ​ണ് മു​ട്ട നി​ക്ഷേ​പി​ക്കു​ന്ന​തെ​ന്ന​തി​നാ​ൽ ജാ​ഗ്ര​ത ശ​ക്ത​മാ​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു. തോ​ട്ടം മേ​ഖ​ല​ക​ളി​ൽ കൊ​തു​കി​ന്‍റെ വ്യാ​പ​നം കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്നു​ണ്ട്.
ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍
ജ​ല​ദൗ​ര്‍​ല​ഭ്യ മേ​ഖ​ല​യി​ല്‍ വെ​ള​ളം ശേ​ഖ​രി​ക്കു​ന്ന ടാ​ങ്കു​ക​ള്‍, പാ​ത്ര​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ കൊ​തു​ക് ക​ട​ക്കാ​ത്ത വി​ധം അ​ട​പ്പ് വ​ച്ച് അ​ട​യ്ക്കു​ക, മൂ​ടി ഇ​ല്ലാ​ത്ത പാ​ത്ര​ങ്ങ​ളു​ടെ മു​ക​ള്‍ വ​ശ​ത്ത് കൊ​തു​ക് ക​ട​ക്കാ​ത്ത വി​ധം തു​ണി കൊ​ണ്ട് മൂ​ടു​ക, വെ​ള​ളം സം​ഭ​രി​ക്കു​ന്ന പാ​ത്ര​ങ്ങ​ള്‍ ആ​ഴ്ച​യി​ല്‍ ഒ​രി​ക്ക​ലെ​ങ്കി​ലും ഉ​ള്‍​വ​ശം ഉ​ര​ച്ച് ക​ഴു​കി വൃ​ത്തി​യാ​ക്കു​ക. റ​ഫ​റി​ജ​റേ​റ്റ​റി​ന്റെ പു​റം​ഭാ​ഗ​ത്ത് വെ​ള​ളം കെ​ട്ടി നി​ല്‍​ക്കു​ന്ന ഭാ​ഗം ആ​ഴ്ച​യി​ല്‍ ഒ​രി​ക്ക​ല്‍ പ​രി​ശോ​ധി​ച്ച് കൊ​തു​ക് വ​ള​രു​ന്നി​ല്ല എ​ന്ന് ഉ​റ​പ്പാ​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ ജാ​ഗ്ര​ത കാ​ട്ട​ണം. വീ​ടി​ന്റെ പ​രി​സ​ര​ത്ത് ഉ​ള​ള ചെ​റു​കാ​ടു​ക​ളി​ലാ​ണ് കൊ​തു​ക് കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന​ത്. കാ​ടു വ​ള​രു​ന്ന​തും ടാ​പ്പിം​ഗ് ന​ട​ത്തു​ന്ന തോ​ട്ട​ങ്ങ​ളി​ൽ ചി​ര​ട്ട ക​മി​ഴ്ത്തി വ​യ്ക്കാ​നും ശ്ര​ദ്ധി​ക്ക​ണം.