വിശ്വാ​സ പ​രി​ശീ​ല​ക ദി​ന​വും രൂ​പ​ത വാ​ര്‍​ഷി​ക​വും
Thursday, June 1, 2023 10:52 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: രൂ​പ​ത വി​ശ്വാ​സ പ​രി​ശീ​ല​ക ദി​ന​വും സ​ണ്‍​ഡേ സ്‌​കൂ​ള്‍, മി​ഷന്‍ ലീ​ഗ് എ​ന്നി​വ​യു​ടെ വാ​ര്‍​ഷി​കാ​ഘോ​ഷ​വും മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​ബോ​ബി അ​ല​ക്‌​സ് മ​ണ്ണം​പ്ലാ​ക്ക​ല്‍, മാ​ത്യു മ​ര​ങ്ങാ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
പ്ര​ഥ​മാ​ധ്യാ​പ​ക​ര്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി​മാ​ര്‍, ഫൊ​റോ​ന സെ​ക്ര​ട്ട​റി​മാ​ര്‍, രൂ​പ​ത ആ​നി​മേ​റ്റ​ര്‍​മാ​ര്‍, മി​ഷ​ന്‍ ലീ​ഗ് ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ര്‍​ക്കാ​യി കു​ടും​ബ വി​ശു​ദ്ധീക​ര​ണം മ​ക്ക​ളി​ലൂ​ടെ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ബി​നീ​ഷ് ക​ള​പ്പു​ര ക്ലാ​സ് ന​യി​ച്ചു.
സ​മ്മേ​ള​ന​ത്തി​ല്‍ വി​ശ്വാ​സ പ​രി​ശീ​ല​ക​രാ​യി അ​ന്പ​തും ഇ​രു​പ​ത്ത​ഞ്ചും വ​ര്‍​ഷ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ അ​ധ്യാ​പ​ക​രെ​യും എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും മു​ട​ങ്ങാ​തെ ഒ​ന്നാം ക്ലാ​സ് മു​ത​ല്‍ പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ പൂ​ര്‍​ത്തി​യാ​ക്കി​യ കു​ട്ടി​ക​ളെ​യും ആ​ദ​രി​ക്കു​ക​യും ക​ലോ​ത്സ​വം, പ​ഠ​നം, കൈയെ​ഴു​ത്ത് മാ​സി​ക, അ​ധ്യാ​പ​ക ലേ​ഖ​ന മ​ത്സ​രം തു​ട​ങ്ങി​യ​വ​യി​ല്‍ വി​ജ​യി​ക​ളാ​യ​വ​ര്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും ട്രോ​ഫി​ക​ളും കാ​ഷ് അ​വാ​ര്‍​ഡു​ക​ളും വിതരണം ചെ​യ്തു.