കെ-​ഫോ​ണ്‍ ഉ​ദ്ഘാ​ട​നം നാ​ളെ; ജി​ല്ല​യി​ൽ വി​പു​ല പ​രി​പാ​ടി​ക​ള്‍
Sunday, June 4, 2023 6:38 AM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന കെ-​ഫോ​ണ്‍ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു നാ​ളെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ എ​ല്ലാ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും.

വൈ​കു​ന്നേ​രം നാ​ലി​ന് ഓ​മ​ല്ലൂ​ര്‍ ഗ​വ. എ​ച്ച്എ​സ്എ​സി​ല്‍ ആ​റ​ന്മു​ള മ​ണ്ഡ​ലം ത​ല പ​രി​പാ​ടി​യി​ല്‍ മ​ന്ത്രി വീ​ണാ ജോ​ര്‍​ജും മൂ​ന്നി​നു മൂ​ന്നാ​ളം ഗ​വ. ലോ​വ​ര്‍ പ്രൈ​മ​റി സ്‌​കൂ​ളി​ല്‍ അ​ടൂ​ര്‍ മ​ണ്ഡ​ല​ത​ല പ​രി​പാ​ടി​യി​ല്‍ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​റും മൂ​ന്നി​ന് കു​റ്റൂ​ര്‍ ഗ​വ. എ​ച്ച്എ​സ്എ​സി​ല്‍ തി​രു​വ​ല്ല മ​ണ്ഡ​ല​ത​ല പ​രി​പാ​ടി​യി​ല്‍ മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ​യും പ​ങ്കെ​ടു​ക്കും.

നാ​ലി​ന് കു​മ്പ​ളാം​പൊ​യ്ക സി​എം​എ​സ് ഹൈ​സ്‌​കൂ​ളി​ല്‍ റാ​ന്നി മ​ണ്ഡ​ല​ത​ല പ​രി​പാ​ടി​യി​ല്‍ പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ​യും മൂ​ന്നി​നു കൈ​പ്പ​ട്ടൂ​ര്‍ ഗ​വ. വി​എ​ച്ച്എ​സ്എ​സി​ല്‍ കോ​ന്നി മ​ണ്ഡ​ല​ത​ല പ​രി​പാ​ടി​യി​ല്‍ കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ​യും പ​ങ്കെ​ടു​ക്കും. സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന പ​രി​പാ​ടി എ​ല്ലാ വേ​ദി​ക​ളി​ലും ത​ത്സ​മ​യം എ​ല്‍​ഇ​ഡി വാ​ളി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കും. ക​ള​ക്ട​റേ​റ്റി​ലും ഉ​ദ്ഘാ​ട​ന പ​രി​പാ​ടി ത​ത്സ​മ​യം പ്ര​ദ​ര്‍​ശി​പ്പി​ക്കും.

500 വീ​ട്, 1,331 സ്ഥാ​പ​ന​ങ്ങ​ൾ

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ കെ-​ഫോ​ണി​നാ​യി 956 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ലാ​ണ് ഇ​തു​വ​രെ കേ​ബി​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ദാ​രി​ദ്ര്യ​രേ​ഖ​യ്ക്കു താ​ഴെ​യു​ള്ള​വ​രു​ടെ 500 ഭ​വ​ന​ങ്ങ​ളി​ലും സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളും സ്‌​കൂ​ളു​ക​ളും ഉ​ള്‍​പ്പെ​ടെ 1,331 സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​തി​ന​കം കെ-​ഫോ​ണ്‍ ക​ണ​ക്ഷ​ന്‍ ന​ല്കി​ക്ക​ഴി​ഞ്ഞു.

പ​ത്ത​നം​തി​ട്ട അ​ഴൂ​ര്‍ കെ​എ​സ്ഇ​ബി സ​ബ് സ്റ്റേ​ഷ​നോ​ട​നു​ബ​ന്ധി​ച്ചു സ്ഥാ​പി​ച്ചി​ട്ടു​ള്ള 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന കോ​ര്‍ പി​ഒ​പി​യി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള കേ​ന്ദ്രീ​കൃ​ത സം​വി​ധാ​ന​ത്തി​ല്‍​നി​ന്നാ​ണ് ജി​ല്ല​യി​ലെ കെ-​ഫോ​ണ്‍ സം​വി​ധാ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം. ഇ​തു​കൂ​ടാ​തെ ജി​ല്ല​യി​ല്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള 15 പി​ഒ​പി​ക​ളും ത​ട​സ​ര​ഹി​ത​മാ​യ ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​നം ഉ​റ​പ്പാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

പ​ത്ത​നം​തി​ട്ട ഒ​രുപ​ടി മു​ന്നി​ല്‍

2023 മാ​ര്‍​ച്ച് അ​വ​സാ​നം മു​ത​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കെ-​ഫോ​ണി​ലാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്. ജി​ല്ല​യി​ലെ വി​വി​ധ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍​നി​ന്നു ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ലേ​ക്കും അ​വി​ടെ​നി​ന്നു സം​സ്ഥാ​ന ഡാ​റ്റാ സെ​ന്‍റ​റി​ലേ​ക്കു​മാ​ണ് ഔ​ദ്യോ​ഗി​ക ഉ​പ​യോ​ഗ​ത്തി​ലു​ള്ള വി​വി​ധ പോ​ര്‍​ട്ട​ലു​ക​ളി​ലെ ഡാ​റ്റാ കൈ​മാ​റ്റം കെ-​ഫോ​ണ്‍ മു​ഖേ​ന സു​ഗ​മ​മാ​യി ന​ട​ന്നു​വ​രി​ക​യാ​ണ്.

മാ​ര്‍​ച്ച് മു​ത​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​റേ​റ്റും സ്റ്റേ​റ്റ് ഡാ​റ്റാ സെ​ന്‍റ​റും ത​മ്മി​ലു​ള്ള ഡാ​റ്റാ കൈ​മാ​റ്റം പൂ​ര്‍​ണ​മാ​യും കെ-​ഫോ​ണ്‍ നെ​റ്റ്‌​വ​ര്‍​ക്ക് മു​ഖേ​ന ആ​ക്കി​യി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്ത് 2,519 കി​ലോ​മീ​റ്റ​ര്‍ ഒ​പി​ജി​ഡ​ബ്ല്യു കേ​ബി​ളിം​ഗും 19,118 കി​ലോ​മീ​റ്റ​ര്‍ എ​ഡി​എ​സ്എ​സ് കേ​ബി​ളിം​ഗും പൂ​ര്‍​ത്തി​യാ​ക്കി. കൊ​ച്ചി ഇ​ന്‍​ഫോ​പാ​ര്‍​ക്ക് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് കെ-​ഫോ​ണി​ന്‍റെ സം​സ്ഥാ​ന​ത​ല ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. പ​ദ്ധ​തി​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യ സേ​വ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​നാ​വ​ശ്യ​മാ​യ കാ​റ്റ​ഗ​റി 1 ലൈ​സ​ന്‍​സും ഔ​ദ്യോ​ഗി​ക​മാ​യി ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍ ന​ല്‍​കാ​നു​ള്ള ഇ​ന്‍റ​ര്‍​നെ​റ്റ് സ​ര്‍​വീ​സ് പ്രൊ​വൈ​ഡ​ര്‍ (ഐ​എ​സ്പി) കാ​റ്റ​ഗ​റി ബി ​യൂ​ണി​ഫൈ​ഡ് ലൈ​സ​ന്‍​സും നേ​ര​ത്തെ ല​ഭ്യ​മാ​യി​രു​ന്നു.