ഇൻഫാം ഒ​രു ല​ക്ഷം തൈ​ക​ളും 24 ല​ക്ഷം കി​ലോ ഡോ​ളോ​മൈ​റ്റും ന​ല്‍​കും
Monday, June 5, 2023 11:04 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു ല​ക്ഷം തൈ​ക​ളും 24 ല​ക്ഷം കി​ലോ ഡോ​ളോ​മൈ​റ്റും ഇ​ന്‍​ഫാം അം​ഗ​ങ്ങ​ളാ​യ ക​ര്‍​ഷ​ക​ര്‍​ക്ക് ധ​ര​ണീ​സ​മൃ​ദ്ധി പ​ദ്ധ​തി​യി​ലൂ​ടെ സ​ബ്‌​സി​ഡി നി​ര​ക്കി​ല്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഇ​ന്‍​ഫാം കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ര്‍​ഷി​ക​ജി​ല്ലാ ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍ പ​റ​ഞ്ഞു.
ഫ​ല​വൃ​ക്ഷ​ത്തൈ​ക​ളു​ടെ വി​ത​ര​ണ​ത്തി​ലൂ​ടെ കാ​ര്‍​ഷി​ക​വ​ന​വ​ത്ക​ര​ണം ന​ട​പ്പി​ലാ​ക്കി അ​ന്ത​രീ​ക്ഷ​ത്തി​ലെ കാ​ര്‍​ബ​ണി​ന്‍റെ അ​ള​വ് കു​റ​യ്ക്കു​ന്ന​തി​നും ഭ​ക്ഷ്യോ​ത്പാ​ദ​നം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നും സാ​ധി​ക്കും. ഡോ​ളോ​മൈ​റ്റ് വി​ത​ര​ണ​ത്തി​ലൂ​ടെ മ​ണ്ണി​ന്‍റെ പി​എ​ച്ച് ക്ര​മീ​ക​രി​ച്ച് ഉ​ത്പാ​ദ​ന​ക്ഷ​മ​ത വര്‍​ധി​പ്പി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.
യോ​ഗ​ത്തി​ല്‍ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ഫാ. ​ജി​ന്‍​സ് കി​ഴ​ക്കേ​ല്‍, ഫാ. ​ആ​ല്‍​ബി​ന്‍ പു​ല്‍​ത്ത​കി​ടി​യേ​ല്‍, പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഏ​ബ്ര​ഹാം മാ​ത്യു പ​ന്തി​രു​വേ​ലി​ല്‍, സെ​ക്ര​ട്ട​റി ഡോ. ​പി.​വി. മാ​ത്യു പ്ലാ​ത്ത​റ, ഫാ. ​ജ​യിം​സ് വെ​ണ്‍​മാ​ന്ത​റ, ഫാ. ​മാ​ര്‍​ട്ടി​ന്‍ വെ​ള്ളി​യാം​കു​ളം, ജോ​സ് താ​ഴ​ത്തു​പീ​ടി​ക, കെ.​കെ. സെ​ബാ​സ്റ്റ്യ​ന്‍ കൈ​ത​യ്ക്ക​ല്‍, അ​ല​ക്‌​സ് തോ​മ​സ് പ​വ്വ​ത്ത്, ഫാ. ​ജ​സ്റ്റി​ന്‍ മ​തി​യ​ത്ത്, ഫാ. ​മാ​ത്യു വ​ള്ളി​പ്പ​റ​മ്പി​ല്‍, ഫാ. ​റോ​യി നെ​ടും​ത​കി​ടി​യേ​ല്‍, ടോ​മി മൂ​ഴി​യാ​ങ്ക​ല്‍, തോ​മ​സ് മാ​ത്യു തു​പ്പ​ല​ഞ്ഞി​യി​ല്‍, ഫാ. ​ബി​ബി​ന്‍ ക​ണി​യാം​ന​ട​യ്ക്ക​ല്‍, ജെ​യ്‌​സ​ണ്‍ ചെം​ബ്ലാ​യി​ല്‍, നെ​ല്‍​വി​ന്‍ സി. ​ജോ​യി, സെ​ബാ​സ്റ്റ്യ​ന്‍ മു​ക്കു​ങ്ക​ല്‍, പി.​എം. അ​ല​ക്‌​സാ​ണ്ട​ര്‍, തോ​മ​സ് കൊ​ട്ടാ​ടി​ക്കു​ന്നേ​ല്‍, ഷാ​ബോ​ച്ച​ന്‍ മു​ള​ങ്ങാ​ശേ​രി, ടോ​മി പ​റ​മ്പി​ല്‍, ജോ​ര്‍​ജു​കു​ട്ടി വെ​ട്ടി​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.