നെറ്റ് സീറോ എമിഷന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു
1300373
Monday, June 5, 2023 11:07 PM IST
പത്തനംതിട്ട: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നെറ്റ് സീറോ എമിഷന്‍ പദ്ധതി സഹകരണ മേഖലയില്‍ എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട മുനിസിപ്പല്‍ ചെയര്മാന് ടി. സക്കീര്‍ ഹുസൈന് മാങ്കോസ്റ്റിന്‍ തൈ നട്ട് നിര്‍വഹിച്ചു. പത്തനംതിട്ട ഗവ. എംപ്ലോയീസ് സഹകരണ ബാങ്കില്‍ നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് പി.ബി. മധു അധ്യക്ഷത വഹിച്ചു.
പത്തനംതിട്ട സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) എം.പി. ഹിരണ്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ വി.ജി. അജയകുമാര്‍, എസ്. നസീര്‍, ഡി. ശ്യാം കുമാര്‍, സുധി പി. കുര്യന്, ജില്ലയിലെ പ്രമുഖ സഹകാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സീതപ്പഴം തൊട്ടമൊരുക്കി തെങ്ങുംകാവ് സ്കൂൾ
തെങ്ങുംകാവ്: പരിസ്ഥിതി സംരക്ഷണത്തോടൊപ്പം ഫലവൃക്ഷ പരിപാലനവും ലക്ഷ്യം വച്ച് തൈകൾ നട്ട് തെങ്ങുംകാവ് സർക്കാർ ലോവർ പ്രൈമറി സ്കൂൾ വിദ്യാർഥികൾ. വേഗത്തിൽ ഫലം തരുന്ന രണ്ടു വീതം സീതപ്പഴത്തൈകളാണ് ഒരോ ക്ലാസുകാരും നട്ടത്.
തൈ വിതരണോദ്ഘാടനം പ്രമാടം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ വികസനസമിതി ചെയർപേഴ്സൻ രാജി സി ബാബു നിർവഹിച്ചു. പ്രഥമാധ്യാപകൻ ഫിലിപ്പ് ജോർജ്, അധ്യാപകരായ കവിത പീതാംബരൻ, ഷെറിൻ അലോഷ്യസ്, എം.ആർ. മീര, എൽ. സുമംഗല, വിദ്യാർഥി പ്രതിനിധികളായ പി. പ്രണവ്, വി.ആർ. കൃഷ്ണനുണ്ണി എന്നിവർ പ്രസംഗിച്ചു.