മ​ല്ല​പ്പ​ള്ളി സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മം; യു​ഡി​എ​ഫ് ധ​ര്‍​ണ ന​ട​ത്തി
Saturday, September 16, 2023 11:28 PM IST
മ​ല്ല​പ്പ​ള്ളി: ഭ​ര​ണ സം​വി​ധാ​നം ദു​ര്‍​വി​നി​യോ​ഗം ചെ​യ്തും ക​ള്ള​വോ​ട്ട് ചെ​യ്തും തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​ട്ടി​മ​റി​ക്കു​വാ​ന്‍ എ​ല്‍​ഡി​എ​ഫ് ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് സ​ഹ​ക​ര​ണ​വേ​ദി ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ കെ. ​ജ​യ​വ​ര്‍​മ.

മ​ല്ല​പ്പ​ള്ളി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഭ​ര​ണ​സ​മി​തി ന​ട​ത്തു​ന്ന അ​ധി​കാ​ര ദു​ര്‍​വി​നി​യോ​ഗ​ത്തി​നെ​തി​രേ യു​ഡി​എ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി ബാ​ങ്ക് ഹെ​ഡ് ഓ​ഫീ​സി​ന് മു​ന്‍​പി​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​വാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ്യാ​പ​ക​മാ​യി വ്യാ​ജ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്ത് തെ​ര​ഞ്ഞെ​ടു​പ്പി​​​ന്‍റെ ജ​നാ​ധി​പ​ത്യ സ്വ​ഭാ​വം ഇ​ല്ലാ​താ​ക്കു​വാ​നാ​ണ് എ​ല്‍​ഡി​എ​ഫ് ശ്ര​മി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.
കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​​​ന്‍റ് എം. ​കെ. സു​ഭാ​ഷ്‌​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കു​ഞ്ഞു​കോ​ശി പോ​ള്‍, റെ​ജി തോ​മ​സ്, എ​ബി മേ​ക്ക​രി​ങ്ങാ​ട്ട്, എ.ഡി. ജോ​ണ്‍, കെ.ജി. സാ​ബു, ടി.ജി. ര​ഘു​നാ​ഥ​പി​ള്ള, ത​മ്പി കോ​ട്ട​ച്ചേ​രി​ല്‍, ഷൈ​ബി ചെ​റി​യാ​ന്‍, സാം ​പ​ട്ടേ​രി​ല്‍, എ​ബി ഞാ​റ​ക്കോ​ട​ന്‍, റെ​ജി പ​മ്പ​ഴ, ബാ​ബു താ​ന്നി​ക്കു​ളം, സാം​ജി തോ​മ​സ്, സി​ന്ധു സു​ഭാ​ഷ്, ലൈ​ല അ​ല​ക്‌​സാ​ണ്ട​ര്‍, ഗീ​ത കു​ര്യാ​ക്കോ​സ്, ബി​ന്ദു മേ​രി തോ​മ​സ്, റെ​ജി പ​ണി​ക്ക​മു​റി, ജ്ഞാ​ന​മ​ണി മോ​ഹ​ന്‍, അ​മ്പി​ളി പ്ര​സാ​ദ്, വി​ദ്യാ​മോ​ള്‍ എ​സ്, അ​നി​ല്‍ ക​യ്യാ​ലാ​ത്ത്, സ​ജി തോ​ട്ട​ത്തി​മ​ല​യി​ല്‍, റീ​ന ജേ​ക്ക​ബ്, തോ​മ​സ് മാ​ത്യു, വ​ര്‍​ഗീ​സ് മാ​മൂ​ട്ടി​ല്‍, സാ​ബു ക​ള​ര്‍​മ​ണ്ണി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.