യാക്കോബ് മാര്‍ തെയോഫിലോസിന്റെ ഓര്‍മപ്പെരുന്നാള്‍; പദയാത്ര ഇന്നാരംഭിക്കും
1431101
Sunday, June 23, 2024 6:58 AM IST
തിരുവല്ല: മലങ്കര സുറിയാനി കത്തോലിക്കാ സഭ അതിഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന യാക്കോബ് മാര്‍ തെയോഫിലോസിന്റെ 68-ാമത് ഓര്മത്തിരുനാളിനോടനുബന്ധിച്ചു നടത്തുന്ന ഛായാചിത്ര പ്രയാണം ഇന്നു രാവിലെ എട്ടിന് ഒളശയിലെ ജന്മഗൃഹത്തില്‍നിന്നും വകത്താനം സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിലേക്ക് നടക്കും.
തുടര്‍ന്ന് 10.30ന് തിരുവല്ല അതിഭദ്രാസനാധ്യക്ഷന്‍ ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും 12.30ന് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത അന്ത്യവിശ്രമം കൊള്ളുന്ന തിരുവല്ല സെന്റ് ജോണ്‍സ് മെത്രാപ്പോലീത്തന്‍ കത്തീഡ്രല്‍ പള്ളിയിലേക്ക് തീര്‍ഥാടന പദയാത്ര പ്രയാണം ആരംഭിക്കും.
തിരുവല്ല അതിഭദ്രാസന മുഖ്യവികാരി ജനറാള്‍ മോണ്‍. ഡോ. ഐസക്ക് പറപ്പള്ളില്‍, കോട്ടയം മേഖലാ വികാരി ഫാ. വര്‍ഗീസ് പള്ളിക്കല്‍, വാകത്താനം ഇടവക വികാരി ഫാ. രഞ്ജിത്ത് ആലുങ്കല്‍, എംസിവൈഎം കോട്ടയം മേഖലാ ഡയറക്ടര്‍ ഫാ. സ്റ്റാന്‍ലി തെങ്ങുവേലില്‍, മേഖലാ വൈദിക സെക്രട്ടറി ഫാ. ഡേവിഡ് ഒഐസി,
മാതൃസമാജം ഡയറക്ടര്‍ ഫാ. സ്കറിയ വട്ടയ്ക്കാട്ട്കാലയില്, എംസിവൈഎം അതിഭദ്രാസന ഡയറക്ടര്‍ ഫാ. ചെറിയാന് കുരിശുംമൂട്ടില്‍, പ്രസിഡന്റ് സിറിയക് വി. ജോണ്‍, കോട്ടയം മേഖലാ പ്രസിഡന്റ് ജോഷി ജോസഫ്, എംസിഎ കോട്ടയം മേഖലാ പ്രസിഡന്റ് ജസ്റ്റിന് ജോണ്‍, പദയാത്ര കണ്‍വീനര്‍ എജി പറപ്പാട്ട് എന്നിവര്‍ നേതൃത്വം നല്‍കും.