പോ​ര്‍​ച്ചി​ല്‍ കി​ട​ന്ന കാ​ര്‍ ത​നി​യെ ഉ​രു​ണ്ട് റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞു
Sunday, September 8, 2024 3:03 AM IST
ക​ട​മ്മ​നി​ട്ട: വീ​ടി​ന്‍റെ പോ​ര്‍​ച്ചി​ല്‍ കി​ട​ന്ന കാ​ര്‍ ത​നി​യെ ഉ​രു​ണ്ട് 30 അ​ടി താ​ഴ്ച​യി​ല്‍ റോ​ഡി​ലേ​ക്കു മ​റി​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ 10.30ന് ​ക​ട​മ്മ​നി​ട്ട ക​ല്ലേ​ലി​മു​ക്കി​നു സ​മീ​പം കി​ഴ​ക്കേപ്പ​റ​മ്പി​ല്‍ രാ​ജ​ന്‍റെ വീ​ട്ടി​ലെ പോ​ര്‍​ച്ചി​ല്‍ കി​ട​ന്ന കാ​റാ​ണ് മ​റി​ഞ്ഞ​ത്. രാ​ജ​ന്‍ പു​റ​ത്തു​പോ​യി കാ​ര്‍ പോ​ര്‍​ച്ചി​ല്‍ പാ​ര്‍​ക്ക് ചെ​യ്ത​ശേ​ഷം വീ​ട്ടി​ലേ​ക്ക് ക​യ​റി​യ സ​മ​യ​ത്താ​ണ് ത​നി​യെ ഉ​രു​ണ്ടുനീ​ങ്ങി റോ​ഡി​ലേ​ക്കു മ​റി​ഞ്ഞ​ത്.


കോ​ഴ​ഞ്ചേ​രി - മ​ണ്ണാ​റ​ക്കു​ള​ഞ്ഞി റോ​ഡി​ലാ​ണ് സം​ഭ​വം. ഈ ​സ​മ​യം ഇ​തു​വ​ഴി മ​റ്റു വാ​ഹ​ന​ങ്ങ​ളോ യാ​ത്ര​ക്കാ​രോ പോ​കാ​തി​രു​ന്ന​തു കാ​ര​ണം വ​ന്‍ ​അ​പ​ക​ടം ഒ​ഴി​വാ​യി. ഹാ​ന്‍​ഡ് ബ്രേക്ക് ഇ​ടാ​ന്‍ മ​റ​ന്ന​താ​ണ് വാ​ഹ​നം മ​റി​യാ​ന്‍ കാ​ര​ണ​മെ​ന്നു സം​ശ​യി​ക്കു​ന്നു.

ക​ട​മ്മ​നി​ട്ട ക​ല്ലേ​ലി​മു​ക്കി​നു സ​മീ​പം കി​ഴ​ക്കേപ്പ​റ​മ്പി​ല്‍ രാ​ജ​ന്‍റെ വീ​ട്ടി​ലെ പോ​ര്‍​ച്ചി​ല്‍ കി​ട​ന്ന കാ​ര്‍ താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞ നി​ല​യി​ല്‍.