വിജ്ഞാന പത്തനംതിട്ട: തൊഴിൽമേള തിരുവല്ല മാർത്തോമ്മ കോളജിൽ
1458738
Friday, October 4, 2024 2:32 AM IST
തിരുവല്ല: വിജ്ഞാന പത്തനംതിട്ട, തൊഴില്‍ പദ്ധതി തിരുവല്ല മാർത്തോമ്മ കോളജുമായി സഹകരിച്ച് സംഘടിപ്പിച്ചിരിക്കുന്ന തൊഴിൽമേള നാളെ നടക്കും.
33,000ലേറെ തൊഴില്‍ അവസരങ്ങള്‍ വിവിധ വിഭാഗത്തിലായി ലഭ്യമാക്കിയിരിക്കുന്ന ജോബ് ഡ്രൈവില്‍ മുപ്പതിലേറെ കമ്പനികള്‍ പങ്കെടുക്കുന്നുണ്ട്. എസ്എസ്എല്‍സി, പ്ലസ് ടു, ഐടിഐ, ഡിപ്ളോമ, ഡിഗ്രി, പോസ്റ്റ് ഗ്രാജുവേഷന്, എൻജിനിയറിംഗ്, നഴ്സിംഗ് തുടങ്ങി എല്ലാ തൊഴിലന്വേഷകര്‍ക്കും ജോബ് ഡ്രൈവില്‍ തൊഴിലവസരം സാധ്യമാക്കിയിട്ടുണ്ട്.
ഡിഡ്യൂഎംഎസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും തൊഴിൽമേളയിൽ പങ്കെടുക്കുന്ന ഏതെങ്കിലും കമ്പനിയുടെ ഒരു തസ്തികയിലേക്കെങ്കിലും കുറഞ്ഞത് അപേക്ഷിക്കുകയും ചെയ്തവര്‍ക്കാണ് തൊഴിൽമേളയിലെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ കഴിയുക.