ബിലീവേഴ്സ് ആശുപത്രിയിൽ പോഡിയാട്രി ക്ലിനിക് ആരംഭിച്ചു
1460349
Friday, October 11, 2024 2:38 AM IST
തിരുവല്ല: ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിൽ പ്രമേഹമുള്ളവരുടെ പാദരോഗങ്ങൾ സമഗ്രമായി കൈകാര്യം ചെയ്യുന്നതിന് ആധുനിക സൗകര്യങ്ങൾ ലഭ്യമായ പോഡിയാട്രി ക്ലിനിക് ആരംഭിച്ചു.
ബിലീവേഴ്സ് ആശുപത്രി അസോസിയേറ്റ് ഡയറക്ടറും കാർഡിയോ തൊറാസിക് സർജറി വിഭാഗം തലവനുമായ ഡോ. ജോൺ വല്യത്ത് ഉദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ ജോംസി ജോർജ്, ചാപ്ലയിൻ ഫാ. തോമസ് വർഗീസ്, എൻഡോക്രൈനോളജി വിഭാഗം മേധാവി ഡോ. ഫിലിപ്പ് ഫിന്നി,
ജനറൽ സർജറി വിഭാഗം മേധാവി ഡോ. റെന്നി നെപ്പോളിയൻ, ജനറൽ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ഏബ്രഹാം മാത്യു, പിഎംആർ മേധാവി ഡോ. റോഷിൻ മേരി വർക്കി, ചീഫ് നഴ്സിംഗ് ഓഫീസർ മിനി സാറ തോമസ്, റീഹാബ് സീനിയർ കൺസൾട്ടന്റ് ഡോ. തോമസ് മാത്യു, പോഡിയാട്രി നഴ്സിംഗ് ലീഡ് സിസ്റ്റർ സന്ധ്യ എന്നിവർ പങ്കെടുത്തു.
ആശുപത്രിയിലെ എൻഡോക്രൈനോളജി, ജനറൽ സർജറി, ജനറൽ മെഡിസിൻ വിഭാഗങ്ങൾ എന്നിവരോടൊപ്പം ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, പ്രോസ്തെറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ് എന്നീ വിഭാഗങ്ങളുടെ സംയോജിത മേൽനോട്ടത്തിലായിരിക്കും ക്ലിനിക് പ്രവർത്തിക്കുക. എല്ലാ ചൊവ്വാഴ്ചകളിലും രണ്ടു മുതൽ നാലു വരെയായിരിക്കും ക്ലിനിക്കിന്റെ പ്രവർത്തനം.