ജനാധിപത്യം നിലനില്ക്കാന് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം അനിവാര്യം: ഫ്രാന്‍സിസ് ജോര്‍ജ്
1460830
Monday, October 14, 2024 1:54 AM IST
പത്തനംതിട്ട: സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിലൂടെ മാത്രമേ രാജ്യത്തു ജനാധിപത്യം പുലരുകയുള്ളൂവെന്ന് കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി. പത്തനംതിട്ട പ്രസ്ക്ലബ് മുന്‍ സെക്രട്ടറി ഷാജി അലക്സിന്റെ പതിനഞ്ചാമത് അനുസ്മരണത്തോടനുബന്ധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യോഗത്തില്‍ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ പിന്തുണയോടെ തെറ്റായ പ്രവണതകള്‍ക്കെതിരേ പോരാടുകയാണ് മാധ്യമങ്ങളുടെ ധര്‍മമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. ഭരണാധികാരികള്‍ക്ക് മാധ്യമങ്ങളോട് അസഹിഷ്ണുത മുമ്പെങ്ങും ഇല്ലാത്തവിധം വര്‍ധിച്ചുവരുന്നു.
ജനങ്ങളുടെ പ്രതികരണമാണ് മാധ്യമങ്ങള്‍ അറിയിക്കുന്നതെന്ന ബോധ്യം എല്ലാവര്‍ക്കുമുണ്ടാകണം. മാധ്യമങ്ങളാകട്ടെ അവരുടെ വിശ്വാസ്യത നഷ്ടപ്പെടുത്തരുതെന്നും എംപി അഭിപ്രായപ്പെട്ടു.
പ്രസ് ക്ലബ് പ്രസിഡന്റ് ബിജു കുര്യന് അധ്യക്ഷത വഹിച്ചു. കെയുഡബ്ല്യുജെ സംസ്ഥാന സമിതിയംഗം സാം ചെമ്പകത്തില്‍ ഷാജി അലക്സ് അനുസ്മരണം നടത്തി. മുന്‍ സംസ്ഥാന പ്രസിഡന്റ് ബോബി ഏബ്രഹാം, പ്രഫ. ഡി.കെ. ജോണ്‍, പ്രസ്ക്ലബ് സെക്രട്ടറി ജി. വിശാഖന്, മുന്‍ സെക്രട്ടറി എ. ബിജു എന്നിവര്‍ പ്രസംഗിച്ചു.