രാ​ജീ​വ് ഗാ​ന്ധി ട്രോ​ഫി പു​ന്ന​മ​ട ബോ​ട്ട് ക്ല​ബി​ന് ! കാ​ട്ടി​ൽ തെ​ക്കേ​ത് ഒ​ന്നാ​മ​ത്
Saturday, September 24, 2022 11:02 PM IST
മങ്കൊ​മ്പ്: ര​ണ്ടു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം പുളിങ്കു​ന്നി​ൽ ഇ​ന്ന​ലെ ന​ട​ന്ന ചാ​മ്പ്യ​ൻ​സ് ലീ​ഗ് വ​ള്ളം​ക​ളി​യി​ൽ പ​ള്ളാ​ത്തു​രു​ത്തി ബോ​ട്ട് ക്ല​ബി​ന്‍റെ മ​ഹാ​ദേ​വി​കാ​ട് കാ​ട്ടി​ൽ തെ​ക്കേ​തി​ൽ ജേ​താ​ക്ക​ളാ​യി. വാ​ശി​യേ​റി​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ പു​ന്ന​മ​ട ബോ​ട്ട് ക്ല​ബ്ബിന്‍റെ വീ​യം​പു​രം ചു​ണ്ട​നെ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കു പി​ൻ​ത​ള്ളി​യാ​ണ് കാ​ട്ടി​ൽ തെ​ക്കേ​തി​ൽ 3.49.51 സെ​ക്ക​ന്‍റിൽ ഒ​ന്നാ​മ​താ​യി തു​ഴ​ഞ്ഞെ​ത്തി​യ​ത്. 3.51.26 സെ​ക്കൻഡായി​രു​ന്നു ന​ടു​ഭാ​ഗ​ത്തി​ന്‍റെ സ​മ​യം.

എ​ൻസി ഡി സി ​ബോ​ട്ട് ക്ല​ബ് കു​മ​ര​കം തു​ഴ​ഞ്ഞ ന​ടു​ഭാ​ഗം ചു​ണ്ട​ൻ മൂ​ന്നാം സ്ഥാ​ന​വും നേ​ടി (3.51.31). സി​ബി​എ​ൽ പ​ര​മ്പ​ര​യി​ലെ മൂ​ന്നാം പാ​ദ മത്സ​ര​മാ​ണ് പു​ളി​ങ്കു​ന്നാ​റ്റി​ൽ ന​ട​ന്ന​ത്. പുളി​ങ്കു​ന്നാ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലു​മാ​യി അ​യ​ൽജി​ല്ല​ക​ളി​ൽ നി​ന്ന​ട​ക്കം ആയിര​ങ്ങ​ളാ​ണ് മത്സ​രം കാ​ണാ​നെ​ത്തി​യ​ത്.

ഹീ​റ്റ്സി​ൽ ര​ണ്ടാ​മ​തെ​ത്തി​യ വ​ള്ള​ങ്ങ​ളു​ടെ ലൂ​സേ​ഴ്സ് ഫൈ​ന​ലി​ൽ വേ​മ്പ​നാ​ട് ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ പാ​യി​പ്പാ​ട് ചു​ണ്ട​ൻ ഒ​ന്നാം സ്ഥാ​ന​വും മൂ​ന്നാ​മ​തെ​ത്തി​യ വ​ള്ള​ങ്ങ​ളു​ടെ സെ​ക്ക​ൻഡ് ലൂ​സേ​ഴ്സ് ഫൈ​ന​ലി​ൽ കു​മ​ര​കം ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ സെ​ന്‍റ് പ​യ​സ് ചു​ണ്ട​ൻ ഒ​ന്നാം സ്ഥാ​ന​വും നേ​ടി.

ചെ​റു​വ​ള്ള​ങ്ങ​ളു​ടെ മ​ത്സ​ര​ത്തി​ൽ ഇ​രു​ട്ടു​കു​ത്തി എ ​ഗ്രേ​ഡി​ൽ ചാ​ത്ത​ങ്ക​രി സി​ബി​സി ബോ​ട്ട് ക്ല​ബി​ന്‍റെ മൂ​ന്നു​തൈ​ക്ക​ൽ ഒ​ന്നാം സ്ഥാ​ന​ത്തും കൊ​ടു​പ്പു​ന്ന ബോ​ട്ട് ക്ല​ബി​ന്‍റെ തു​രു​ത്തി​ത്ത​റ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ഇ​രു​ട്ടു​കു​ത്തി ബി ​ഗ്രേ​ഡി​ൽ മ​ങ്കൊ​മ്പ് ബോ​ട്ട് ക്ല​ബി​ന്‍റെ ദാ​നി​യേ​ൽ ഒ​ന്നാം സ്ഥാ​ന​ത്തും ക​ള​ർ​കോ​ട് ഫ്രീ​ഡം ബോ​ട്ട് ക്ല​ബി​ന്‍റെ കു​റു​പ്പു​പ​റ​മ്പ​ൻ ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

വെ​പ്പ് ബി ​ഗ്രേ​ഡ് മ​ത്സ​ര​ത്തി​ൽ കു​ന്നു​മ്മ കാ​വാ​ലം ബോ​ട്ട് ക്ല​ബി​ന്‍റെ പി.​ജി ക​രി​പ്പു​ഴ ഒ​ന്നാം സ്ഥാ​ന​വും തെ​ക്കേ​ക്ക​ര സെന്‍റ് ജോ​ൺ​സ് ബോ​ട്ട് ക്ല​ബി​ന്‍റെ പു​ന്ന​ത്ര പു​ര​യ്ക്ക​ൽ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. മ​ത്സ​ര​ങ്ങ​ൾ നി​യ​മ സ​ഭ ചീ​ഫ് വി​പ്പ് പ്രഫ. എം ​ജ​യ​രാ​ജ് ഉദ്ഘാ​ട​നം ചെ​യ്തു. കു​ട്ട​നാ​ട് എംഎ​ൽഎ ​തോ​മ​സ് കെ. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളു​ടെ മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ർ വി ​ആ​ർ കൃ​ഷ്ണ തേ​ജ ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. ചെ​റു​വ​ള്ളം ക​ളി മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി അ​ധ്യ​ക്ഷ എം.​വി പ്രി​യ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. പു​ളി​ങ്കു​ന്ന് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​മ്പി​ളി ടി . ജോ​സ് പ​താ​ക ഉ​യ​ർ​ത്തി.

വെ​ളി​യ​നാ​ട് ബ്ലോ​ക്കു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് വി.​എ​ൻ വി​ശ്വം​ഭ​ര​ൻ, സി​ബി​എ​ൽ ടെ​ക്നി​ക്ക​ൽ ക​മ്മ​ിറ്റി അം​ഗ​ങ്ങ​ളാ​യ സി.​കെ സ​ദാ​ശി​വ​ൻ, കെ.​കെ ഷാ​ജു, ജോ​യി​ക്കു​ട്ടി ജോ​സ്, ആ​ർ.​കെ കു​റു​പ്പ്, ച​മ്പ​ക്കു​ളം ബ്ലോ​ക്കു​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ലി​ൻസി ജോ​ളി, അ​ഡ്വ. പ്രീ​തി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പു​ളി​ങ്കു​ന്ന് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ൻ വാ​ഴേ​ച്ചി​റ സ്വാ​ഗ​തം ആ​ശം​സി​ച്ചു.