വി​ല്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച 101 കു​പ്പി മ​ദ്യ​വു​മാ​യി പി​ടി​യി​ൽ
Friday, September 30, 2022 11:03 PM IST
അ​മ്പ​ല​പ്പു​ഴ: വി​ല്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 101 കു​പ്പി മ​ദ്യ​വു​മാ​യി മധ്യവയ സ്കൻ പി​ടി​യി​ൽ.
പു​ന്ത​ല ന​മ്പൂ​തി​രി​പ്പ​റ​മ്പി​ൽ രാ​ജേ​ന്ദ്ര​ൻ (65) നെ​യാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​മ്പ​ല​പ്പു​ഴ സ​ബ് ഇ​ൻ​സ്പെ​ക​ട​ർ ടോ​ൾ​സ​ൺ പി. ​ജോ​സ​ഫ്, സി​പി​ഒമാ​രാ​യ ജോ​സ​ഫ് ജോ​യ്, മു​ഹ​മ്മ​ദ് ഷ​ഫീ​ക്, ഡ്രൈ​വ​ർ അ​നീ​ഷ് ഗോ​പി​നാ​ഥ് എ​ന്നി​വ​ർ ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​ർ​ന്നു

മാ​വേ​ലി​ക്ക​ര: ബൈ​ക്കി​ലെ​ത്തി​യ മോ​ഷ്ടാ​വ് വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​ർ​ന്നു. ഈ​രേ​ഴ വ​ട​ക്ക് ചാ​ങ്ങ​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ഗീ​താ​കു​മാ​രി​യു​ടെ മാ​ല​യാ​ണ് ക​വ​ർ​ന്ന​ത്. ഏ​ഴു പ​വ​ൻ തൂ​ക്കം വ​രു​ന്ന മാ​ല​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.
ചെ​ട്ടി​കു​ള​ങ്ങ​ര ഈ​രേ​ഴ വ​ട​ക്ക് നെ​യ്യാ​ത്ത് മു​ക്കി​നു സ​മീ​പ​ത്ത് ഇ​ന്ന​ലെ വൈ​കി​ട്ട് 5.45 നാ​യി​രു​ന്നു സം​ഭ​വം. റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന ഗീ​താ​കു​മാ​രി​യു​ടെ അ​ടു​ത്ത് വ​ഴി ചോ​ദി​ക്കാ​നെ​ന്ന വ്യാ​ജേ​ന എ​ത്തി​യ ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മാ​ല പൊ​ട്ടി​ച്ചു ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. മാ​വേ​ലി​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

പ്ര​തി​ഷേ​ധ പ്ര​ക​ട​നം

മാ​വേ​ലി​ക്ക​ര: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ സു​ര​ക്ഷ ജീ​വ​ന​ക്കാ​രാ​യ വി​മു​ക്ത സൈ​നി​ക​രെ ഒ​രു പ​റ്റം രാ​ഷ്ട്രീ​യ ഗു​ണ്ട​ക​ള്‍ അ​കാ​ര​ണ​മാ​യി മ​ര്‍​ദി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് എ​ക്‌​സ് സ​ര്‍​വീ​സ​സ് ലീ​ഗ് മാ​വേ​ലി​ക്ക​ര താ​ലൂ​ക്ക് ക​മ്മി​റ്റി പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ത്തി. പ്ര​തി​ഷേ​ധ റാ​ലി ബു​ദ്ധ ജം​ഗ്ഷ​നി​ല്‍ സ​മാ​പി​ച്ചു. മാ​വേ​ലി​ക്ക​ര മു​നി​സി​പ്പ​ല്‍ ചെ​യർമാ​ന്‍ കെ.​വി.​ശ്രീ​കു​മാ​ര്‍ പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.