മങ്കൊമ്പ്: ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസിലിക്കയിൽ പരിശുദ്ധ കർമലമാതാവിന്റെ തിരുനാൾ അഞ്ചു മുതൽ 16 വരെ. അഞ്ചിന് വൈകുന്നേരം നാലിനു റെക്ടർ ഫാ. ഗ്രിഗറി ഓണംകുളം കൊടിയേറ്റും. വിവിധ ദിനങ്ങളിൽ വിശുദ്ധ കുർബാന, ജപമാല, ലദീഞ്ഞ്, തിരുനാൾ സന്ദേശങ്ങൾ എന്നിവ നടക്കും. എല്ലാ ദിവസവും രാവിലെ 6.15ന് സപ്രയും തുടർന്നു വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.
ആറിന് വൈകുന്നേരം 4.50ന് ആഘോഷമായ വിശുദ്ധ കുർബാനയ്ക്കു ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം മുഖ്യകാർമികത്വം വഹിക്കും. ഏഴിനു വൈകുന്നേരം 4.50ന് മലങ്കര റീത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയ്ക്കു കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ കാർമികത്വം വഹിക്കും. എട്ടിനു രോഗീദിനമായ ആചരിക്കും. ഒൻപതിന് ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാൾ ആഘോഷിക്കും. 13ന് രാവിലെ എട്ടിന് ഇലക്തോരൻമാർക്കു വേണ്ടിയുള്ള വിശുദ്ധ കുർബാന. 14ന് രാവിലെ 6.15ന് സുറിയാനി ക്രമത്തിൽ ആഘോഷമായ വിശുദ്ധ കുർബാന, വൈകുന്നേരം നാലിന് തിരുസ്വരൂപം പ്രധാന കവാടത്തിൽ പ്രതിഷ്ഠിക്കും. 4.30ന് ആഘോഷമായ വിശുദ്ധ കുർബാന, പ്രസംഗം, ആറിന് ജപമാല പ്രദക്ഷിണം, 7.15ന് പുതിയ പ്രസുദേന്തിയെയും സ്ഥാനക്കാരെയും വാഴിക്കൽ.
15ന് വൈകുന്നേരം 4.50ന് വിശുദ്ധ കുർബാനയും തുടർന്നു കപ്ലോൻ വികാരിയെ വാഴിക്കലും നടക്കും.
പ്രധാന തിരുനാൾ ദിനമായ 16ന് രാവിലെ 5.30നും 7.30 നും വിശുദ്ധ കുർബാന, പത്തിന് ആഘോഷമായ തിരുനാൾ കുർബാന, ഫാ. അലൻ വെട്ടുകുഴി, സന്ദേശം: റവ.ഡോ.മാണി പുതിയിടം, 2.30ന് മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ട് വിവിധ വാർഡുകളിലേക്കു വാഹന പ്രദക്ഷിണം, 8.45ന് കൊടിയിറക്ക്. തിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി തിരുനാൾ കമ്മിറ്റി അറിയിച്ചു.
റെക്ടർ ഫാ. ഗ്രിഗറി ഓണംകുളം, സഹ വികാരിമാരായ ഫാ. വർഗീസ് തട്ടാരടിയിൽ, ഫാ. ടോണി നമ്പിശേരിക്കളം, ഫാ. ബിബിൻ വള്ളവശേരി, പ്രസുദേന്തി ലൂക്കാച്ചൻ വലിയകുന്നിൽ, കൈക്കാരന്മാരായ ജോഷി തോമസ്, ടി.കെ ജോസഫ്, വി.സി ദേവസ്യ, പിആർഒ ജോപ്പൻ വാരിക്കാട് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.