ഓ​ർ​ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ യു​വ​ജ​ന​പ്ര​സ്ഥാ​നം രാ​ജ്യാ​ന്ത​ര സ​മ്മേ​ള​നം മാവേലിക്കരയിൽ
Saturday, October 1, 2022 11:02 PM IST
മാ​വേ​ലി​ക്ക​ര: ഓ​ർ​ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ യു​വ​ജ​ന​പ്ര​സ്ഥാ​നം 84-ാം രാ​ജ്യാ​ന്ത​ര സ​മ്മേ​ള​നം 3, 4, 5 തീ​യ​തി​ക​ളി​ൽ മാ​വേ​ലി​ക്ക​ര പൗ​ലോ​സ് മാ​ർ പ​ക്കോ​മി​യോ​സ് ന​ഗ​ർ പു​ന്ന​മൂ​ട് ജീ​വാ​രാം സെ​ന്റ​റി​ൽ ന​ട​ക്കും. നാ​ളെ 5.30 ന് ​പ്ര​സ്ഥാ​നം പ്ര​സി​ഡ​ന്‍റ് ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം സി​നി​മാതാ​രം സു​രേ​ഷ് ഗോ​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഒ​സി​വൈ​എം ല​ഹ​രിവി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം സം​സ്ഥാ​ന​ക്യാ​മ്പ് ഉ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ക്കും. അ​ല​ക്സി​യോ​സ് മാ​ർ യൗ​സേ​ബി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും. വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ്, ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ ബ​ർ​ണ​ബാ​സ്, ഡോ. ​എ​ൽ​സി.ഉ​മ്മ​ൻ, ഐ​പ്പ് വ​ള്ള​ക്കാ​ട​ൻ, രാ​ജ് ക​ലേ​ശ്, പി.​എം.​എ. ഗ​ഫൂ​ർ, വെ​രി.​റ​വ. ഡോ. ​കെ. എ​ൽ. മാ​ത്യു വൈ​ദ്യ​ൻ കോ​ർ​എ​പ്പി​സ്കോ​പ്പ്, എ​ബ്ര​ഹാം മാ​ർ ഫാ​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ഫാ. ​ഡോ. ജോ​ൺ തോ​മ​സ് ക​രി​ങ്ങാ​ട്ടി​ൽ, ഫാ. ​ഡോ. തോ​മ​സ് വ​ർ​ഗീ​സ് അ​മ​യി​ൽ, റോ​ണി വ​ർ​ഗീ​സ്, ബി​ജു ഉ​മ്മ​ൻ, മെന്‍റ​ലി​സ്റ്റ് അ​ന​ന്ദു, ഫാ. ​വ​ർ​ഗീ​സ് പി. ​ഇ​ടി​ച്ചാ​ണ്ടി, ഫാ. ​ബ​ഞ്ച​മി​ൻ ഒ.​ഐ.​സി. എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കും.

മാ​ന​വീ​യം ല​ഹ​രിവി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ റാ​ലി സം​ഘ​ടി​പ്പി​ക്കും. കൃ​ഷി മ​ന്ത്രി പി.​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ഞ്ചാം തീ​യ​തി പ്ര​സ്ഥാ​നം പ്ര​സി​ഡ​ന്‍റ് ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ യൂ​ലി​യോ​സ് പു​ന്ന​മൂ​ട് മാ​ർ ഗ്രീ​ഗോ​റി​യോ​സ് ദേവാ​ല​യ​ത്തി​ൽ വിശുദ്ധ ​കു​ർ​ബാ​ന അ​ർ​പ്പി​ക്കും. 11.30 ന് ​സ​മാ​പ​ന​സ​മ്മേ​ള​നം ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കബാ​വാ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ യൂ​ലി​യോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ മ​ധു ഇ​റ​വ​ങ്ക​ര മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വഹി​ക്കും. യു​വ​ജ​ന​പ്ര​സ്ഥാ​നം ജോ​ബ് സെ​ൽ ആ​രം​ഭി​ക്കു​ന്ന പിഎ​സ്‌സി ഓ​ൺ​ലൈ​ൻ കോ​ച്ചിം​ഗ് ഉ​ദ്ഘാ​ട​നം ഉ​മ്മ​ൻ ചാ​ണ്ടി എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. അ​ല​ക്സി​യോ​സ് മാ​ർ യൗ​സേ​ബി​യോ​സ് സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കും. സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ന്നു.