ഗാന്ധിജയന്തി ആഘോഷിച്ചു
Sunday, October 2, 2022 11:16 PM IST
ചേ​ര്‍​ത്ത​ല: കോ​ണ്‍​ഗ്ര​സ് വ​യ​ലാ​ർ ബ്ലോ​ക്ക് ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഗാ​ന്ധി​ജ​യ​ന്തി​ദി​ന​ത്തി​ല്‍ മ​ധു​ര​വി​ത​ര​ണ​വും ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ​യും ന​ട​ത്തി. നാ​ഗം​കു​ള​ങ്ങ​ര കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ന്ന പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ​വും പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​വി.​എ​ൻ. അ​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എ.​പി. ലാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ചേ​ര്‍​ത്ത​ല: എ​ന്‍​എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഗാ​ന്ധി​ജ​യ​ന്തി​ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ​റാ​ലി ന​ട​ത്തി. ആ​ല​പ്പു​ഴ എ​ക്‌​സൈ​സ് അ​സി​സ്റ്റ​ന്റ് ക​മ്മീ​ഷ​ണ​ര്‍ എ​സ്. സ​ജീ​വ് ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഇ​ല​ഞ്ഞി​യി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. സെ​ക്ര​ട്ട​റി ബി.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്റ് എ​സ്.​മു​ര​ളീ​കൃ​ഷ്ണ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.
ചേ​ര്‍​ത്ത​ല: സം​സ്ക്കാ​ര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി​ജ​യ​ന്തി അ​ഘോ​ഷ​വും ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ​യും ന​ട​ത്തി. അ​ഴീ​ക്കോ​ട​ൻ സ്മാ​ര​ക ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​നം ജോ​സ​ഫ് മാ​രാ​രി​ക്കു​ളം ഉ​ദ്ഘാ​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ഗീ​ത തു​റ​വൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​ട്ട​യ്ക്ക​ൽ മ​ജീ​ദ്, ബേ​ബി തോ​മ​സ്, ലീ​ല​രാ​മ​ച​ന്ദ്ര​ൻ, പ്ര​സ​ന്ന​ൻ അ​ന്ധ​കാ​ര​ന​ഴി, പ്ര​ദീ​പ് കൊ​ട്ടാ​രം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ചേ​ര്‍​ത്ത​ല: തി​രു​ന​ല്ലൂ​ര്‍ ഗ​വ. സ്കൂ​ളി​ല്‍ ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ശു​ചീ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​യി. എ​സ്എം​സി ചെ​യ​ർ​മാ​ൻ കെ.​എം ഡാ​നൂ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഥ​മാ​ധ്യാ​പി​ക വി​ദ്യാ​കു​മാ​രി ടീ​ച്ച​റും അ​ധ്യാ​പ​ക​രും എ​സ്എം​സി അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് സ്കൂ​ളും പ​രി​സ​ര​വും ശു​ചി​യാ​ക്കി.
എ​ട​ത്വ: ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ല്‍ കൈ​ത​മു​ക്ക് കൂ​ട്ടാ​യ്മ​യു​ടെ നേ​ത്യു​ത്വ​ത്തി​ല്‍ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി. കൈ​ത​മു​ക്ക് ജം​ഗ്ഷ​ന്‍ മു​ത​ല്‍ അ​ട്ടി​യി​ല്‍ പ​ടി വ​രെ​യു​ള്ള റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലേ​യും മ​ര​ച്ചി​ല്ല​ക​ള്‍ വെ​ട്ടി​മാ​റ്റി​യും പു​ല്ലും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്തു​മാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്.
ജോ​സ​ഫ് ആ​ന്‍റ​ണി ഒ​റ്റാ​റ​യ്ക്ക​ല്‍ കാ​ടാ​ത്ത്, വി​ജ​യ​ന്‍ കോ​യി​പ്പ​ള്ളി, അ​ഭി​ലാ​ഷ് കൂ​ട്ട​ക്ക​ര, ജ​യ്‌​സ​ണ്‍ കൊ​ച്ചു​പ​റ​മ്പി​ല്‍, സോ​ണി വെ​ട്ടി​യി​ല്‍, ബി​ജു മ​നോ​ഹ​ര​ന്‍ എ​ന്നി​വ​ര്‍ നേ​ത്യ​ത്വം ന​ല്‍​കി.
മാ​വേ​ലി​ക്ക​ര: അ​ക്കോ​ക്ക് മാ​വേ​ലി​ക്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി ദി​നാ​ച​ര​ണം ന​ട​ന്നു . സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി ഗം​ഗാ​ധ​ര​പ​ണി​ക്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗോ​പ​ൻ ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ക്കോ​ക്ക് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​സു​രേ​ഷ് കു​റ​ത്തി​കാ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പ​വ​ർ ലി​ഫ്റ്റിം​ഗി​ൽ രാ​ജ്യാ​ന്ത​ര മെ​ഡ​ലു​ക​ൾ സ്വ​ന്ത​മാ​ക്കി​യ അ​മേ​യ​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ര​തീ​ഷ് പെ​ർ​ഫ​ക്ട് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ചി​ത്രാ​മ്മാ​ൾ കൃ​ത​ജ്ഞ​ത​യും പ​റ​ഞ്ഞു.
ചേ​ര്‍​ത്ത​ല: ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​ക​ളു​ടെ പ്ര​തി​മ​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. തു​ട​ർ​ന്ന് ദേ​വി ക്ഷേ​ത്ര ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് പ​രി​സ​ര​ത്ത് ന​ട​ത്തി​യ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ചെ​യ​ർ​പേ​ഴ്സ​ൺ ഷേ​ർ​ളി ഭാ​ർ​ഗ​വ​ൻ നി​ർ​വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ ടി.​എ​സ്. അ​ജ​യ​കു​മാ​ർ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ എ.​എ​സ് സാ​ബു, ജി.​ര​ഞ്ജി​ത്ത്, ശോ​ഭ ജോ​ഷി, ലി​സി ടോ​മി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
മാ​വേ​ലി​ക്ക​ര: രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മ​ജി​യു​ടെ 153 -ാം ജ​ന്മ​ദി​നം മ​റ്റം സെ​ന്‍റ് ജോ​ൺ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പി​ടി​എ യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു. സ്കൂ​ൾ അ​ങ്ക​ണ​ത്തി​ലു​ള്ള മ​ഹാ​ത്മാ ഗാ​ന്ധി പ്ര​തി​മ​യി​ൽ മാ​ല അ​ണി​യി​ച്ച് പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.
പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ഡ്വ കെ.​ആ​ർ. മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ട​ത്വ: ഗാ​ന്ധി ജ​യ​ന്തി ദി​നാ​ച​ര​ണ ഭാ​ഗ​മാ​യി എ​ട​ത്വ വി​ദ്യാ വി​നോ​ദി​നി ഗ്ര​ന്ഥ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശു​ചീ​ക​ര​ണം, ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ, ഗാ​ന്ധി​സ്മൃ​തി, ക​ലാ മ​ത്സ​ര​ങ്ങ​ള്‍, പൊ​തു സ​മ്മേ​ള​നം എ​ന്നി​വ ന​ട​ത്തി. ഗാ​ന്ധി ക്വി​സ്, പ്ര​സം​ഗം മ​ത്സ​ര​ങ്ങ​ളി​ല്‍ ആ​ന്‍​ജോ മാ​ത്യു അ​നി​ല്‍, അ​ലീ​നാ എ​ല്‍​സ ജോ​ബി, എ​സ്ഥേ​ര്‍ ഡി, ​ശി​വാ​നി സ​ന്തോ​ഷ് എ​ന്നി​വ​ര്‍ വി​ജ​യി​ക​ളാ​യി. ഗാ​ന്ധി ക്വി​സ് മ​ത്സ​ര വി​ജ​യി ആ​ന്‍​ജോ മാ​ത്യു അ​നി​ല്‍ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.