ഗാ​ന്ധി​യ​ൻ സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന് സ​ന്ദേ​ശ ജാ​ഥ​ക​ൾ സം​ഘ​ടി​പ്പി​ക്കും: ബേ​ബി പാ​റ​ക്കാ​ട​ൻ
Sunday, October 2, 2022 11:18 PM IST
ആ​ല​പ്പു​ഴ: ഒ​ക്‌ടോബ​ർ ര​ണ്ടി​ന് ആ​രം​ഭി​ച്ച് ജ​നു​വ​രി 30ന് ​അ​വ​സാ​നി​ക്കു​ന്ന 20 ശ​നി​യാ​ഴ്ച​ക​ളി​ൽ ഗാ​ന്ധി​യ​ൻ സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ടി ബോ​ധ​വ​ൽ​ക്ക​ര​ണ സ​ന്ദേ​ശ ജാ​ഥ​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന വേ​ദി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ബേ​ബി പാ​റ​ക്കാ​ട​ൻ പ​റ​ഞ്ഞു. ഗാ​ന്ധി​ജ​യ​ന്തി പ്ര​മാ​ണി​ച്ച് ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന വേ​ദി​യും സ​ർ​വോ​ദ​യ മി​ത്ര മ​ണ്ഡ​ല​വും ചേ​ർ​ന്നു​ള്ള ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ആ​ല​പ്പു​ഴ മു​ല്ല​ക്ക​ൽ ക്വി​റ്റി​ന്ത്യാ സ്മാ​ര​ക​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ​മ്മേ​ള​ന​ത്തി​ൽ സ​ർ​വോ​ദ​യ മി​ത്ര മ​ണ്ഡ​ലം ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ൻ​റ് പി ​എ കു​ഞ്ഞു​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ർ​വോ​ദ​യ മ​ണ്ഡ​ലം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ച്ച്.​സു​ധീ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
സ​ർ​വോ​ദ​യ മ​ണ്ഡ​ലം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​ഡി. സ​ലിം, ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന വേ​ദി സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ പി.​ജെ. കു​ര്യ​ൻ , ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന വേ​ദി പ്രോ​ഗ്രാം കോ-ഓർ​ഡി​നേ​റ്റ​ർ അ​ഡ്വ. പ്ര​ദീ​പ് കൂ​ട്ടാ​ല, ജോ​ർ​ജ് ജോ​സ​ഫ് തോ​ട്ടു​ങ്ക​ൽ,എ.​എ​ൻ. പു​രം ശി​വ​കു​മാ​ർ ,ആ​ശാ കു​മാ​രി പ​റ​വൂ​ർ, ഹ​ക്കിം മു​ഹ​മ്മ​ദ് രാ​ജാ, റോ​യി വേ​ലി​ക്കെ​ട്ടി​ൽ തുടങ്ങിയവർ പ്ര​സം​ഗി​ച്ചു.