വി​ശു​ദ്ധ ഫ്രാ​ന്‍​സീ​സ് അ​സീ​സി​യു​ടെ തി​രു​നാ​ള്‍
Wednesday, October 5, 2022 10:51 PM IST
എ​ട​ത്വ: സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​നാ പ​ള്ളി​യി​ല്‍ വി​ശു​ദ്ധ ഫ്രാ​ന്‍​സി​സ് അ​സീ​സി​യു​ടെ തി​രു​നാ​ള്‍ ന​ട​ന്നു. ഫാ. ​തോ​മ​സ് വ​ലി​യ​പ​റ​മ്പി​ല്‍, ഫാ. ​സ​ന്തോ​ഷ് എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വിശുദ്ധ കു​ർ​ബാ​ന​യും ഫാ. ​എ​ബി പു​തി​യാ​പ​റ​മ്പി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ മ​ധ്യ​സ്ഥ​പ്രാ​ര്‍​ഥ​ന​യും പ്ര​സു​ദേ​ന്തി വാ​ഴ്ച, പ്ര​ദ​ക്ഷി​ണം, ദൈ​വ​ദാ​സ​ന്‍ പു​ത്ത​ന്‍​പ​റ​മ്പി​ല്‍ തൊ​മ്മ​ച്ച​ന്‍റെ ക​ബ​റി​ട​ത്തി​ല്‍ ഒ​പ്പീ​സും സ്നേ​ഹ​വി​രു​ന്നും ന​ട​ന്നു.
റീ​ജി​യ​ന്‍ പ്ര​സി​ഡ​ന്‍റ് സാ​ബു ക​രി​ക്കം​പ​ള്ളി, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി.​റ്റി. ജോ​സ് വാ​ഴ​പ്പ​റ​മ്പി​ല്‍, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി അ​ന്ന​മ്മ ഫി​ലി​പ്പ് ച​ക്കാ​ല​യ്ക്ക​ല്‍, പ്ര​സു​ദേ​ന്തി ഷാ​ജി കാ​ഞ്ഞൂ​പ്പ​ള്ളി തുടങ്ങിയവർ നേ​തൃ​ത്വം ന​ല്‍​കി.

സു​വ​ര്‍​ണമു​ദ്ര പു​ര​സ്‌​കാ​രം
സ​മ്മാ​നി​ച്ചു

മാ​വേ​ലി​ക്ക​ര:​ ക​ണ്ടി​യൂ​ര്‍ ന​വ​രാ​ത്രി സം​ഗീ​തോ​ത്സ​വ സ​മി​തി​യു​ടെ സു​വ​ര്‍​ണമു​ദ്ര പു​ര​സ്‌​കാ​രം ഡോ.​ സ​ദ​നം കെ.​ ഹ​രി​കു​മാ​റി​ന് സ​മ്മാ​നി​ച്ചു. ക​ണ്ടി​യൂ​ര്‍ മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലെ ന​വ​രാ​ത്രി മ​ണ്ഡ​പ​ത്തി​ല്‍ കൂ​ടി​യ സു​വ​ര്‍​ണമു​ദ്ര പു​ര​സ്‌​കാ​ര​ദാ​ന സ​മ്മേ​ള​നം ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ മ​ധു ഇ​റ​വ​ങ്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്ടി​യൂ​ര്‍ ന​വ​രാ​ത്രി സം​ഗീ​തോ​ത്സ​വസ​മി​തി ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന സു​വ​ര്‍​ണമു​ദ്ര പു​ര​സ്‌​കാ​രം, ക​ര്‍​ണാ​ട​ക സം​ഗീ​തം, ക​ഥ​ക​ളി സം​ഗീ​തം, ക​ഥ​ക​ളി അ​ഭി​ന​യം, ക​ഥ​ക​ളി ഗ​വേ​ഷ​ണം, ശി​ല്പ​ക​ല എ​ന്നീ മേ​ഖ​ല​ക​ളി​ല്‍ പ്രാ​ഗ​ല്ഭ്യം തെ​ളി​യി​ച്ച ഡോ.​ സ​ദ​നം കെ.​ ഹ​രി​കു​മാ​റി​ന് ഈ ​വ​ര്‍​ഷം മ​ധു ഇ​റ​വ​ങ്ക​ര സ​മ്മേ​ള​ന​ത്തി​ല്‍ സ​മ്മാ​നി​ച്ചു. 10,008 രൂ​പ കാ​ഷ് അ​വാ​ര്‍​ഡ്, ഫ​ല​കം, പ്ര​ശ​സ്തി പ​ത്രം, അം​ഗ​വ​സ്ത്രം എ​ന്നി​വ അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌ാ​രം.