ചേ​ര്‍​ത്ത​ല നൈ​പു​ണ്യ കോ​ള​ജി​ന് അം​ഗീ​കാ​രം
Friday, October 7, 2022 10:36 PM IST
ചേ​ര്‍​ത്ത​ല: ചേ​ര്‍​ത്ത​ല നൈ​പു​ണ്യ കോ​ള​ജി​ല്‍ കേരള യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ മാ​സ്റ്റ​ര്‍ ഓ​ഫ് ടൂ​റി​സം ആ​ൻ​ഡ് ട്രാ​വ​ല്‍​മാ​നേ​ജ്‌​മെ​ന്‍റ് കോ​ഴ്‌​സ് ആ​രം​ഭിച്ചു.
കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ ഈ ​കോ​ഴ്‌​സ് ന​ട​പ്പി​ലാ​ക്കു​ന്ന ര​ണ്ടാ​മ​ത്തെ കോ​ള​ജാ​ണ് ചേ​ര്‍​ത്ത​ല നൈ​പു​ണ്യ കോ​ള​ജ്. കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി ബി​സി​ന​സ് മാ​നേ​ജ്‌​മെ​ന്‍റ് പ്രോ​ഗ്രാം ബോ​ര്‍​ഡ് ഓ​ഫ് സ്റ്റ​ഡീ​സ് ചെ​യ​ര്‍​മാ​നും ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ് കേ​ര​ള​യു​ടെ കാ​മ്പ​സ് ഡ​യ​റ​ക്ട​റു​മാ​യ പ്ര​ഫ. കെ.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ന്‍ കോ​ഴ്‌​സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.
പ്രി​ന്‍​സി​പ്പ​ല്‍ ബൈ​ജു ജോ​ര്‍​ജ് പൊ​ന്തേ​മ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ചാ​ക്കോ കി​ലു​ക്ക​ന്‍, പു​ഷ്പ ജോ​ണ്‍, ജി.​വി​ഷ്ണു, പ്ര​ശാ​ന്ത്കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

തൈ​ക്കാ​ട്ടു​ശേ​രി പ​ള്ളി​യി​ൽ തി​രു​നാ​ൾ

പൂ​ച്ചാ​ക്ക​ൽ: തൈ​ക്കാ​ട്ടു​ശേ​രി സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ലെ അ​ദ്ഭു​ത പ്ര​വ​ർ​ത്ത​ക​നാ​യ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. നാ​ളെ​യാ​ണ് പ്ര​ധാ​ന തി​രു​നാ​ൾ. ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്ക​ൽ. തു​ട​ർ​ന്ന് ഫാ. ​ജോ​സ് കേ​ളം​പ​റ​മ്പി​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ സ​മൂ​ഹ​ബ​ലി, പ്ര​സം​ഗം, പ്ര​ദ​ക്ഷി​ണം, വാ​ഴ്വ്. നാ​ളെ രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​സം​ഗം. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, രൂ​പം ക​യ​റ്റ​ൽ, കൊ​ടി​യി​റ​ക്കം.
തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​വ​ർ​ഗീ​സ് കേ​ളം​പ​റ​മ്പി​ൽ, ഫാ. ​ബെ​ന്നി നെ​ൽ​ക്ക​ര, ഫാ. ​ആ​ന്‍റോ​ച്ച​ൻ മം​ഗ​ല​ശേ​രി, ഫാ. ​വ​ർ​ഗീ​സ് പൈ​നു​ങ്ക​ൽ തു​ട​ങ്ങി​യ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.