ഭി​ന്ന​ശേ​ഷി വാ​രാ​ച​ര​ണം: വി​വി​ധ പ​രി​പാ​ടി​ക​ള്‍ ന​ട​ത്തു​ന്നു
Thursday, December 1, 2022 10:47 PM IST
ആ​ല​പ്പു​ഴ: ഭി​ന്ന​ശേ​ഷി വാ​രാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി മൂ​ന്നി​ന് ഉ​ണ​ര്‍​വ് 2022 എ​ന്ന പേ​രി​ല്‍ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ്, വ​നി​ത ശി​ശു വി​ക​സ​ന വ​കു​പ്പ്, ജി​ല്ല ഭ​ര​ണ​കൂ​ടം, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍, മ​റ്റ് വ​കു​പ്പു​ക​ള്‍, ഭി​ന്ന​ശേ​ഷി മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സം​ഘ​ട​ന​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പേ​രി​ല്‍ വി​വി​ധ പ​രി​പാ​ടി​ക​ള്‍ ന​ട​ത്തും.
വാ​രാ​ച​ര​ണ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ ടൗ​ണ്‍ ഹാ​ളി​ല്‍ ഡി​സം​ബ​ര്‍ മൂ​ന്നി​ന് രാ​വി​ലെ 9-ന് ​എ​ച്ച്.​സ​ലാം എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും അ​ഡ്വ. എ.​എം. ആ​രി​ഫ് എം​പി​യും സ​ഹ​ചാ​രി അ​വാ​ര്‍​ഡ് വി​ത​ര​ണം പി.​പി. ചി​ത്ത​ര​ഞ്ജ​ന്‍ എം​എ​ല്‍​എ​യും നി​ര്‍​വ​ഹി​ക്കും. മി​ക​ച്ച ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു​ള്ള ഭി​ന്ന​ശേ​ഷി വാ​രാ​ച​ര​ണ പു​ര​സ്‌​ക്കാ​ര വി​ത​ര​ണം ജി​ല്ല ക​ള​ക്ട​ര്‍ വി.​ആ​ര്‍. കൃ​ഷ്ണ തേ​ജ നി​ര്‍​വ​ഹി​ക്കും. ക​ലാ മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക​ളാ​യ​വ​ര്‍​ക്കു​ള്ള സ​മ്മാ​ന​ദാ​നം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സൗ​മ്യ രാ​ജ് നി​ര്‍​വ​ഹി​ക്കും.
സ​ബ് ജ​ഡ്ജ് എം.​ടി. ജ​ല​ജ റാ​ണി, സ​ബ് ക​ള​ക്ട​ര്‍ സൂ​ര​ജ് ഷാ​ജി, അ​ഡീ​ഷ​ണ​ല്‍ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എ​സ്.​ടി. സു​രേ​ഷ് കു​മാ​ര്‍, ജി​ല്ല സാ​മൂ​ഹ്യ നീ​തി ഓ​ഫീ​സ​ര്‍ എ.​ഒ. അ​ബീ​ന്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.
വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഭി​ന്ന​ശേ​ഷി ക​ലാ​മേ​ള​ക​ള്‍, പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത്, ക്ഷേ​മ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ മെ​ഡി​ക്ക​ല്‍ ക്യാം​പു​ക​ള്‍, റീ​ഹാ​ബ് എ​ക്‌​സ്പ്ര​സി​ന്‍റെ സേ​വ​നം എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും.