നീ​രേ​റ്റു​പു​റം പ​മ്പ ജ​ലോ​ത്സ​വം ഇ​ന്ന്
Saturday, December 3, 2022 11:03 PM IST
എ​ട​ത്വ: ഉ​ത്രാ​ടം തി​രു​നാ​ള്‍ പ​മ്പ ജ​ലോ​ത്സ​വം ഇ​ന്ന് ഉച്ചകഴിഞ്ഞ് 2ന് ​നീ​രേ​റ്റു​പു​റം പ​മ്പാ വാ​ട്ട​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും. ഗോ​വ ഗ​വ​ര്‍​ണ​ര്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍ പി​ള്ള ജ​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. കു​ട്ട​നാ​ട് എം​എ​ല്‍​എ തോ​മ​സ് കെ. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രിമാരായ പി. ​പ്ര​സാ​ദ്, മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്, എം​പി​മാ​രാ​യ കൊ​ടി​കു​ന്നി​ല്‍ സു​രേ​ഷ്, ആ​ന്‍റോ ആ​ന്‍റ​ണി, എം​എ​ല്‍​എ​മാ​രാ​യ മാ​ത്യു ടി.​തോ​മ​സ്, ജോ​ബ് മൈ​ക്കി​ള്‍, യു.​പ്ര​തി​ഭ, എ​ച്ച്.​സ​ലാം, പി.​ചി​ത്ത​ര​ഞ്ജന്‍, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​ജി. രാ​ജേ​ശ്വ​രി, ഓ​മല്ലൂൂ​ര്‍ ശ​ങ്ക​ര​ന്‍, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​രാ​യ സ്വ​പ്നി​ല്‍ എം. ​മ​ഹാ​ജ​ന്‍, ചൈ​ത്ര തേ​രേ​സ ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

സ​മാ​പ​ന സ​മ്മേ​ള​ന ഉ​ദ്ഘാ​ട​ന​വും സ​മ്മാ​ന​ദാ​ന വി​ത​ര​ണ​വും ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റീസ് ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സ് നി​ര്‍​വ​ഹി​ക്കും. പി.​സി.​ചെ​റി​യാ​ന്‍, കെ.​ആ​ര്‍. ഗോ​പ​കു​മാ​ര്‍, ഡോ.​ജോ​ണ്‍​സ​ണ്‍ വി.​ഇ​ടി​ക്കു​ള എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. അ​ഞ്ച് ചു​ണ്ട​ന്‍ വ​ള്ളം ഉ​ള്‍​പ്പെ​ടെ 20 വ​ള്ള​ങ്ങ​ള്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.