ഓർമിക്കാൻ/അറിയിപ്പുകൾ
Saturday, December 3, 2022 11:07 PM IST
ബ്ലോ​ക്ക് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ നി​യ​മ​നം

ആ​ല​പ്പു​ഴ: കു​ടും​ബ​ശ്രീ ന​ട​പ്പാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ള്‍ ബ്ലോ​ക്ക് ത​ല​ത്തി​ല്‍ നി​ര്‍​വ​ഹി​ക്കു​ന്ന​തി​നാ​യി ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ ബ്ലോ​ക്ക് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രെ നി​യ​മി​ക്കു​ന്നു. നാ​ല് ഒ​ഴി​വാ​ണു​ള്ള​ത്. ബി​രു​ദം, കം​പ്യൂ​ട്ട​ര്‍ പ​രി​ജ്ഞാ​നം എ​ന്നിവയാണ് യോഗ്യത. കു​ടും​ബ​ശ്രീ അം​ഗം/​കു​ടും​ബാം​ഗം/ ഓ​ക്‌​സി​ല​റി അം​ഗ​വു​മാ​യ വ​നി​ത​ക​ള്‍​ക്കാ​ണ് അ​വ​സ​രം. പ്രാ​യ​പ​രി​ധി 35 വ​യ​സ്. പ്ര​തി​മാ​സം 15,000 രൂ​പ ല​ഭി​ക്കും.

എ​ഴു​ത്തുപ​രീ​ക്ഷ​യു​ടെ​യും അ​ഭി​മു​ഖ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​നം. അ​പേ​ക്ഷാ ഫോ​റം കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ ഓ​ഫീ​സി​ല്‍ നി​ന്നോ www.kudumbashree.org എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ നി​ന്നോ ല​ഭി​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​യോ​ടൊ​പ്പം വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ഫോ​ട്ടോ അ​ട​ങ്ങി​യ അ​ഡ്ര​സ് പ്രൂ​ഫ് എ​ന്നി​വ​യു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പു​ക​ളും അ​യ​ല്‍​ക്കൂ​ട്ട അം​ഗം/ കു​ടും​ബാം​ഗം/ ഓ​ക്‌​സി​ല​റി ഗ്രൂ​പ്പ് അം​ഗം ആ​ണെ​ന്നും വെ​യ്‌​റ്റേ​ജ് മാ​ര്‍​ക്കി​ന് അ​ര്‍​ഹ​ത​പ്പെ​ട്ട അ​പേ​ക്ഷ​ക ആ​ണെ​ന്നു​മു​ള്ള സി​ഡി​എ​സി​ന്‍റെ സാ​ക്ഷ്യ​പ​ത്രം, പ​രീ​ക്ഷാ ഫീ​സാ​യ 200 രൂ​പ​യു​ടെ ഡി​മാ​ൻ​ഡ് ഡ്രാ​ഫ്റ്റ് എ​ന്നി​വ സ​ഹി​തം 15നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം അ​പേ​ക്ഷി​ക്ക​ണം. വി​ലാ​സം: ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ ഓ​ഫീ​സ്, വ​ലി​യ​കു​ളം, ആ​ല​പ്പു​ഴ-688001. ഫോ​ണ്‍: 0477-2254104.
കാ​യി​ക​ക്ഷ​മ​ത പ​രീ​ക്ഷ മാ​റ്റി

ആ​ല​പ്പു​ഴ: കൊ​ല്ലം ലാ​ല്‍ ബ​ഹ​ദൂ​ര്‍ ശാ​സ്ത്ര സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ത്താ​നി​രു​ന്ന ഫ​യ​ര്‍​മാ​ന്‍ (ട്രെ​യി​നി) (കാ​റ്റ​ഗ​റി നം. 139/19, 359/19) ​ത​സ്തി​ക​ക​ളു​ടെ ശാ​രീ​രി​ക അ​ള​വെ​ടു​പ്പും കാ​യി​ക​ക്ഷ​മ​ത പ​രീ​ക്ഷ​യും 16, 17, 19, 20, 21, 22, 23 തീ​യ​തി​ക​ളി​ലേ​ക്ക് മാ​റ്റി.

ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ഈ ​തീ​യ​തി​ക​ളി​ല്‍ നി​ല​വി​ല്‍ ല​ഭി​ച്ചി​ട്ടു​ള്ള അ​ഡ്മി​ഷ​ന്‍ ടി​ക്ക​റ്റു​മാ​യി പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ല്‍ എ​ത്ത​ണം. പു​തു​ക്കി​യ തീ​യ​തി​ക​ള്‍ പ്രൊ​ഫൈ​ല്‍ മെ​സേ​ജ്/ എ​സ്എം​എ​സ് ആ​യും ന​ല്‍​കും.

ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം

ആ​ല​പ്പു​ഴ: പ്ര​ധാ​ന​മ​ന്ത്രി മ​ത്സ്യ സന്പാ​ദ യോ​ജ​ന പ​ദ്ധ​തി പ്ര​കാ​രം ന​ട​ത്തു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. മ​ത്സ്യ വി​പ​ണ​ന​ത്തി​നു​ള്ള മോ​ട്ടോ​ര്‍ സൈ​ക്കി​ളും ഐ​സ് ബോ​ക്‌​സും പി​ന്നാ​മ്പു​റ കു​ള​ങ്ങ​ളി​ലെ അ​ല​ങ്കാ​ര മ​ത്സ്യ​വി​ത്ത് പ​രി​പാ​ല​ന യൂ​ണി​റ്റ്, മീ​ഡി​യം സ്‌​കെ​യി​ല്‍ അ​ല​ങ്കാ​ര മ​ത്സ്യ​വി​ത്ത് പ​രി​പാ​ല​ന യൂ​ണി​റ്റ്, ഇ​ന്‍റഗ്രേ​റ്റ​ഡ് അ​ല​ങ്കാ​ര മ​ത്സ്യ​വി​ത്ത് പ​രി​പാ​ല​ന യൂ​ണി​റ്റ്, റീ-​സ​ര്‍​ക്കൂ​ലേ​റ്റ​റി അ​ക്വാ​ക​ള്‍​ച്ച​ര്‍ സി​സ്റ്റം എ​ന്നീ ഘ​ട​ക പ​ദ്ധ​തി​ക​ളി​ലേ​ക്കാ​ണ് അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്.

ജ​ന​റ​ല്‍, സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് സ​ബ്‌​സി​ഡി ല​ഭി​ക്കും. വെ​ള്ള​ക്ക​ട​ലാ​സി​ല്‍ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ ഒ​മ്പ​തി​നു വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫി​ഷ​റീ​സ് ജി​ല്ല ഓ​ഫീ​സി​ല്‍ ന​ല്‍​ക​ണം. ഫോ​ണ്‍: 0477 2251103, 0477 2252814.
അ​ഭ​യ​കി​ര​ണം പ​ദ്ധ​തി:

സ​മ​യ പ​രി​ധി നി​ട്ടി

ആ​ല​പ്പു​ഴ: മ​ക്ക​ളി​ല്ലാ​ത്ത​തും 50 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​വു​മു​ള​ള വി​ധ​വ​ക​ള്‍​ക്ക് അ​ഭ​യ​വും സം​ര​ക്ഷ​ണ​വും ന​ല്‍​കു​ന്ന​വ​ര്‍​ക്ക് ധ​ന​സ​ഹാ​യം ന​ല്‍​കു​ന്ന അ​ഭ​യ​കി​ര​ണം പ​ദ്ധ​തി​യി​ലേ​യ്ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള സ​മ​യ പ​രി​ധി 31 വ​രെ നീ​ട്ടി. www.schemes.wcd. kerala.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. ഫോ​ണ്‍: 9497274121
വി​ശ്വ​ക​ര്‍​മ പെ​ന്‍​ഷ​ന്‍:

സ​മ​യപ​രി​ധി നീ​ട്ടി

ആ​ല​പ്പു​ഴ: മ​റ്റ് പെ​ന്‍​ഷ​നു​ക​ളൊ​ന്നും ല​ഭി​ക്കാ​ത്ത വി​ശ്വ​ക​ര്‍​മ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ആ​ശാ​രി​മാ​ര്‍ (മ​രം, ക​ല്ല്, ഇ​രു​മ്പ്), സ്വ​ര്‍​ണ​പ്പ​ണി​ക്കാ​ര്‍, മൂ​ശാ​രി​ക​ള്‍ തു​ട​ങ്ങി 60 വ​യ​സ് പൂ​ര്‍​ത്തി​യാ​യ പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പി​ന്നാ​ക്ക വി​ഭാ​ഗ വി​ക​സ​ന വ​കു​പ്പ് മു​ഖേ​ന ന​ല്‍​കു​ന്ന പ്ര​തി​മാ​സ ക്ഷേ​മ പെ​ന്‍​ഷ​നു വേ​ണ്ടി അ​പേ​ക്ഷി​ക്കാ​നു​ള്ള സ​മ​യ പ​രി​ധി 15 വ​രെ നീ​ട്ടി.

നി​ല​വി​ല്‍ ഈ ​പ​ദ്ധ​തി പ്ര​കാ​രം ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​വ​ര്‍ വീ​ണ്ടും അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ള്‍ മേ​ഖ​ല ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍, പി​ന്നാ​ക്ക വി​ഭാ​ഗ വി​ക​സ​ന വ​കു​പ്പ്, സി​വി​ല്‍ സ്റ്റേ​ഷ​ന്‍, കാ​ക്ക​നാ​ട്, എ​റ​ണാ​കു​ളം 682030 എ​ന്ന വി​ലാ​സ​ത്തി​ല്‍ ന​ല്‍​ക​ണം. അ​പേ​ക്ഷ ഫോം www.bcdd.kerala. gov.in ​എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭി​ക്കും. ഫോ​ണ്‍: 0484 2983130.