ക​ട​ലി​ന്‍റെ മ​ക്ക​ളെ ര​ക്ഷി​ക്കു, കാ​ലി​വ​ല സ​മ​ര​വു​മാ​യി കേ​ര​ള കോ​ൺ​ഗ്ര​സ്
Monday, December 5, 2022 10:48 PM IST
മു​ട്ടാ​ർ: വി​ഴി​ഞ്ഞം സ​മ​ര​ത്തി​ൽ മു​ഖ്യ​മ​ന്ത്രി നേ​രി​ട്ട് ഇ​ട​പ്പെ​ട്ട് സ​മ​രം ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും യു​ഡി​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ തോ​മ​സ്കു​ട്ടി മാ​ത്യു ചീ​രം​വേ​ലി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. 135 ദി​വ​സ​മാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​കാ​തെ​യും അ​വ​രു​ടെ മ​ക്ക​ൾ സ്കൂ​ളി​ൽ പോ​കാ​തെ​യും വി​ഴി​ഞ്ഞ​ത്തു ന​ട​ത്തു​ന്ന പ​ട്ടി​ണി സ​മ​ര​ത്തി​നു പി​ന്തു​ണ ന​ൽ​കി കേ​ര​ള കോ​ൺ​ഗ്ര​സ് മു​ട്ടാ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച കാ​ലി​വ​ല സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം. 2018 ൽ ​മ​ഹാ​പ്ര​ള​യം ഉ​ണ്ടാ​യ​പ്പോ​ൾ കു​ട്ട​നാ​ട്ടു​ക്കാ​ർ​ക്കു മാ​ത്ര​മ​ല്ല മ​ല​യാ​ളി​ക​ൾ​ക്കു മു​ഴു​വ​ൻ ര​ക്ഷ​ക​രാ​യി മാ​റി​യ ഈ ​സ​മൂ​ഹ​ത്തെ ഇ​പ്പോ​ൾ രാ​ജ്യ​ദ്രോ​ഹി​ക​ളും വി​ക​സ​ന വി​രോ​ധി​ക​ളു​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​ത് ശ​രി​യ​ല്ല. അ​വ​രു​ടെ ജീ​വി​ത പ്ര​ശ്ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ അ​ടി​യ​ത​ര​മാ​യി പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും പി​താ​വി​നും വൈ​ദി​ക​ൾ​ക​ർ​ക്കുo എ​തി​രേ​യു​ള്ള കേ​സു​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും തോ​മ​സ്കു​ട്ടി മാ​ത്യം ആ​വ​ശ്യ​പ്പെ​ട്ടു. തോ​മ​സ് സി. ​ജോ​സ​ഫ് ചി​റ​യി​ൽ​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​റ്റീ​ഫ​ൻ സി. ​ജോ​സ​ഫ് ചി​റ​യി​ൽ​പ​റ​മ്പി​ൽ, മാ​ത്യു വ​ർ​ഗീ​സ് മു​ണ്ട​യ്ക്ക​ൽ, ജോ​ർ​ജ് മാ​ത്യു ശ്രാ​മ്പി​ക്ക​ൽ, ജോ​ർ​ജ് തോ​മ​സ് മ​ണ​ലി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.