പൂച്ചാക്കൽ: മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളിന്റെ ആഭിമുഖ്യത്തിൽ ഇന്റർസ്കൂൾ ഫുട്ബോൾ ടൂർണമെന്റ് തെരേസ്യൻ സോക്കർ 2022 നടന്നു. അരൂർ എംഎൽഎ ദലീമ ജോജോ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.ആർ. സുമേരൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. അന്റോച്ചൻ മംഗലശേരി സി എം ഐ കിക്കോഫ് നടത്തി. സന്തോഷ് ട്രോഫി മുൻ ക്യാപ്റ്റൻ ജീൻ ക്രിസ്റ്റ്യൻ ആന്റണി സമ്മാനദാനം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് എലിസബത്ത് പോൾ, എൻ. പ്രദീപ് കുമാർ, ജോമി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
സെന്റ് തോമസ്-കാര്‍കിനോസ്
കാന്‍സര്‍ സെന്റര്‍ തുറന്നു
കറ്റാനം: കറ്റാനം സെന്റ് തോമസ് മിഷന് ആശുപത്രി കാന്‍സര്‍ പരിരക്ഷാ ആസൂത്രണ രംഗത്തെ മുന്‍നിരക്കാരായ കാര്‍കിനോസ് ഹെല്‍ത്ത്കെയറുമായി സഹകരിച്ച് കറ്റാനം സെന്റ് തോമസ് മിഷന് ആശുപത്രിയില്‍ സെന്റ് തോമസ്-കാര്‍കിനോസ് കാന്‍സര്‍ സെന്ററിനു തുടക്കം കുറിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സെന്റര്‍ ഉദ്ഘാടനം ചെയ്തു. റവ. ഡോ. തിയോഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്ത, ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, റവ. ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപിസ്കോപ, റവ. ഡോ. തോമസ് മാര്‍ തീതോസ് എപിസ്കോപ, അഡ്വ. എ.എം. ആരിഫ് എംപി, അഡ്വ. യു. പ്രതിഭ എംഎല്‍എ, അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ തുടങ്ങിയ വിശിഷ്ടാതിഥികള്‍ ചടങ്ങില്‍ സംബന്ധിച്ചു.
വാർഷിക പൂജയും കലശവും
മാന്നാർ: കുട്ടംപേരൂർ കുറ്റിയിൽ ശ്രീദുർഗാദേവീ ക്ഷേത്രത്തിൽ വാർഷിക പൂജയും കലശവും തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ പുത്തില്ലത്ത് മാധവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നാളെ നടക്കും. ഗണപതിഹോമം, ഉഷപൂജ, വാർഷികപൂജ, വാർഷിക കലശം, നൂറുംപാലും, പുള്ളുവൻപാട്ട് എന്നിവ നടക്കും. ഉച്ചക്ക് ഒന്നിന് അന്നദാനം, ദീപാരാധന, ദീപക്കാഴ്ച, ഭഗവതി സേവ എന്നിവയോടെ സമാപിക്കും.