വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ള്‍​ക്കെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്ക​ണം; ശു​ചി​ത്വം പാ​ലി​ക്ക​ണം
Monday, December 5, 2022 10:52 PM IST
ആ​ല​പ്പു​ഴ: വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ആ​ഹാ​രം, വെ​ള്ളം എ​ന്നി​വ വൃ​ത്തി​ഹീ​ന​മാ​കു​ന്ന​തു കൊ​ണ്ടും പ​ഴ​കി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​മൂ​ല​വും ഗു​രു​ത​ര​മാ​യ വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ള്‍ ബാ​ധി​ക്കാ​നി​ട​യു​ള്ള​തി​നാ​ല്‍ ഭ​ക്ഷ​ണം പാ​കം ചെ​യ്യു​മ്പോ​ഴും ക​ഴി​ക്കു​മ്പോ​ഴും ശു​ചി​ത്വ ശീ​ല​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം.
ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ന് മു​ന്‍​പ് കൈ​ക​ള്‍ സോ​പ്പു​പ​യോ​ഗി​ച്ച് ക​ഴു​ക​ണം. തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്രം കു​ടി​ക്കു​ക. ഈ​ച്ച ക​ട​ക്കാ​നി​ട​യു​ള്ള​തും തു​റ​ന്നുവ​ച്ച​തു​മാ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ ക​ഴി​ക്ക​രു​ത്. ക​ഴി​യു​ന്ന​തും വീ​ട്ടി​ല്‍ പാ​കം ചെ​യ്യു​ന്ന ഭ​ക്ഷ​ണം ക​ഴി​ക്കു​ക. പു​റ​ത്തു നി​ന്നും ഭ​ക്ഷ​ണം ക​ഴി​ക്കേ​ണ്ടി​വ​രു​മ്പോ​ള്‍ വൃ​ത്തി​യു​ള്ള ഇ​ട​ങ്ങ​ളി​ല്‍ നി​ന്നു മാ​ത്രം ക​ഴി​ക്കു​ക. പൂ​പ്പ​ല്‍ ബാ​ധി​ച്ച ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ ക​ഴി​ക്ക​രു​ത്. പാ​തി​വെ​ന്ത ഇ​റ​ച്ചി/​മു​ട്ട എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ത​യാ​റാ​ക്കാ​നി​ട​യു​ള്ള ഭ​ക്ഷ്യ വ​സ്തു​ക്ക​ള്‍ ഒ​ഴി​വാ​ക്ക​ണം. പാ​കം ചെ​യ്യു​മ്പോ​ഴും വി​ള​മ്പു​മ്പോ​ഴും ശ്ര​ദ്ധി​ക്ക​ണം.
പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും വൃ​ത്തി​യാ​യി ക​ഴു​കി​യ ശേ​ഷം ഉ​പ​യോ​ഗി​ക്കു​ക. പ​ഴ​കി​യ മ​ത്സ്യം/​മാം​സം/​പ​ച്ച​ക്ക​റി​ക​ള്‍ തു​ട​ങ്ങി​യ​വ ഒ​രു കാ​ര​ണ​വ​ശാ​ലും ഉ​പ​യോ​ഗി​ക്ക​രു​ത്. ജ്യൂ​സ്/​സാ​ല​ഡ്/​ഐ​സ്‌​ക്രീം തു​ട​ങ്ങി​യ പാ​കം ചെ​യ്യാ​തെ ക​ഴി​ക്കു​ന്ന ഭ​ക്ഷ്യവ​സ്തു​ക്ക​ള്‍ ത​യാ​റാ​ക്കു​മ്പോ​ള്‍ തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്രം ഉ​പ​യോ​ഗി​ക്ക​ണം. പാ​കം ചെ​യ്യാ​ന്‍ ത​യാ​റാ​ക്കി​വ​ച്ചി​രി​ക്കു​ന്ന മ​ത്സ്യ-​മാം​സാ​ദി​ക​ള്‍, പ​ച്ച​ക്ക​റി​ക​ള്‍, കു​ടി​വെ​ള്ളം, പാ​കം ചെ​യ്ത ഭ​ക്ഷ​ണ​വ​സ്തു​ക്ക​ള്‍ എ​ന്നി​വ ഈ​ച്ച​ക​ട​ക്കാ​ത്ത വി​ധം അ​ട​ച്ചു സൂ​ക്ഷി​ക്ക​ണം. മോ​ര്, തൈ​ര് എ​ന്നി​വ ത​യാ​റാ​ക്കാ​ന്‍ തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ക.
ആ​ഹാ​രം പാ​കം ചെ​യ്യു​ന്ന​വ​ര്‍ വ്യ​ക്തി​ശു​ചി​ത്വം ഉ​റ​പ്പാ​ക്ക​ണം. കൈ​ക​ള്‍ സോ​പ്പു​പ​യോ​ഗി​ച്ച് ക​ഴു​കി വൃ​ത്തി​യാ​ക്കി​യ ശേ​ഷം പാ​ച​ക ജോ​ലി​ക​ള്‍ ചെ​യ്യു​ക. ടോ​യ്‌​ല​റ്റ് ഉ​പ​യോ​ഗി​ച്ച ശേ​ഷം കൈ​ക​ള്‍ സോ​പ്പുപ​യോ​ഗി​ച്ച് ക​ഴു​ക​ണം. ക​യ്യി​ലെ ന​ഖ​ങ്ങ​ള്‍ അ​ഴു​ക്കി​ല്ലാ​ത്ത വി​ധം വെ​ട്ടി വൃ​ത്തി​യാ​ക്കി സൂ​ക്ഷി​ക്ക​ണം. പാ​ച​ക ജോ​ലി ചെ​യ്യു​ന്ന​വ​ര്‍​ക്ക് വ​യ​റി​ള​ക്കം/​പ​നി തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ളു​ണ്ടെ​ങ്കി​ല്‍ ജോ​ലി​യി​ല്‍ നി​ന്നും വി​ട്ടു നി​ല്‍​ക്ക​ണം. റ​ഫ്രി​ജ​റേ​റ്റ​റു​ക​ളി​ല്‍ സൂ​ക്ഷി​ക്കു​ന്ന മ​ത്സ്യ-​മാം​സാ​ദി​ക​ള്‍​ക്ക് കൃ​ത്യ​മാ​യ താ​പ​നി​ല​യി​ല്‍ ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. പ​ഴ​കി​യ ഭ​ക്ഷ്യ വ​സ്തു​ക്ക​ള്‍ റ​ഫ്രി​ജ​റേ​റ്റ​റി​ല്‍ സൂ​ക്ഷി​ക്ക​രു​ത്. റ​ഫ്രി​ജ​റേ​റ്റ​ര്‍ ഇ​ട​യി​ക്കി​ടെ വൃ​ത്തി​യാ​ക്ക​ണം.
ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​പ​യോ​ഗി​ക്കു​ന്ന പാ​ത്ര​ങ്ങ​ള്‍ വൃ​ത്തി​യു​ള്ള വെ​ള്ള്തി​ല്‍ ക​ഴു​ക​ണം. കു​ടി​വെ​ള്ള സ്രോ​ത​സു​ക​ള്‍ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ ക്ലോ​റി​നേ​റ്റ് ചെ​യ്യു​ക. ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​യി​ട​ങ്ങ​ളി​ല്‍ ഈ​ച്ച​ശ​ല്യം വ​രാ​തെ സൂ​ക്ഷി​ക്ക​ണം. ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന സ്ഥ​ലം വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ഡി​എം​ഒ അ​റി​യി​ച്ചു.