സഭകളുടെ ഐക്യം അനിവാര്യം ബിഷപ് തോമസ് കെ. ഉമ്മന്‍
1263111
Sunday, January 29, 2023 10:46 PM IST
ചങ്ങനാശേരി: നമുക്കു ചുറ്റുമുള്ളവരെ കാണാനും കേള്‍ക്കാനു സാധിക്കുമ്പോള്‍ ഐക്യം സാധ്യമാകുമെന്നും സഭൈക്യം അനിവാര്യമാണെന്നും സിഎസ് ഐ മുന്‍ മോഡറേറ്റര്‍ ബിഷപ് തോമസ് കെ. ഉമ്മന്‍. കിടങ്ങറ സെന്റ് ഗ്രിഗോറിയോസ് പള്ളിയുടെ ശതോത്തര രജതജൂബിലിയുടെ ഭാഗമായി ചങ്ങനാശേരി എക്യൂമെനിക്കല്‍ മൂമെന്റി (സെം) ന്റെ സഹകരണത്തോടെ സഭൈക്യ വരാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ പ്രബോധനങ്ങളും വിശ്വാസസത്യങ്ങളും ധാര്‍മികതയും പൊതുസമൂഹത്തില്‍ ഉപ്പുപോലെ അലിയിച്ച് ചേര്‍ത്ത് സമൂഹത്തില്‍ സംജാതമായിരിക്കുന്ന അരുചിയെ ഇല്ലാതാക്കാന്‍ സഭാ മക്കള്‍ക്കു കഴിയണമെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.
വികാരി ഫാ. ജേക്കബ് പാറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ചങ്ങനാശേരി അതിരൂപത എക്യൂമെനിക്കല്‍ കമ്മീഷന് ഡയറക്ടര്‍ ഫാ. ജോസഫ് ഈറ്റോലില്‍ മുഖ്യപ്രഭാഷണം നടത്തി. വിജയപുരം രൂപത തിരുവല്ല ഫൊറോന വികാരി ഫാ. സ്റ്റീഫന്‍ പുത്തന്‍പറമ്പില്‍, ഫാ. ബൈജു തോമസ് അച്ചിറ തലയ്ക്കല്‍, ഫാ. തോമസ് ചെറിയാന് തേലക്കാട്ട്, ജസ്റ്റിന് ബ്രൂസ്, പി.സി. ജോര്‍ജ്, കെ.വി. ജയ്സണ്‍, ആന്റണി മലയില്‍, ബ്രദര്‍ ക്രിസ്, ബേബിച്ചന് പുത്തന്‍പുര, ഔസേപ്പച്ചന് ചെറുകാട്, ജൂലിജോ, എബി വടകരപുത്തന്പറമ്പ്, സണ്ണി മുണ്ടയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.