ഗാന്ധി സ്മരണയിൽ നാടെങ്ങും
Monday, January 30, 2023 9:58 PM IST
ചേ​ർ​ത്ത​ല: കോ​ണ്‍​ഗ്ര​സ് ചേ​ർ​ത്ത​ല ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 75-ാമ​ത് ര​ക്ത​സാ​ക്ഷി​ത്വ ദി​നം ആ​ച​രി​ച്ചു. പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ന​ട​ത്തി. ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ സ​മാ​പ​ന ഭാ​ഗ​മാ​യി കോ​ൺ​ഗ്ര​സ് ഹൗ​സി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. സ​മ്മേ​ള​നം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​സി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചേർ​ത്ത​ല: സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജ് എ​ൻ​എ​സ്എ​സ് വോ​ള​ന്‍റിയേ​ഴ്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു പു​ഷ്പാ​ർ​ച്ച​ന​യും ചി​ത്ര​പ്ര​ദ​ർ​ശ​ന​വും ന​ട​ത്തി. ഗാ​ന്ധി​ജി​യു​ടെ ജീ​വി​ത​ക​ഥ പ്ര​ദ​ർ​ശ​നം പ്രി​ൻ​സി​പ്പ​ൽ ഡോ.​ സി​ന്ധു എ​സ്. നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ർ ഫാ. ​നെ​ൽ​സ​ൺ തൈ​പ്പ​റ​മ്പി​ൽ, കോ​-ഓർ​ഡി​നേ​റ്റ​ർ ഡോ. ​മ​നോ​ജ് തു​ട​ങ്ങി​യ​വ​ർ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.

ചേ​ര്‍​ത്ത​ല: നൈ​പു​ണ്യ സ്‌​കൂ​ള്‍ ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ് ഹോ​ട്ട​ല്‍ മാ​നേ​ജ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​ഹാ​ത്മ​ജി ര​ക്ത​സാ​ക്ഷി​ദി​നാ​ച​ര​ണം ന​ട​ത്തി. കോ​ള​ജ് വ​ള​പ്പി​ല്‍ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ​ച​ട​ങ്ങി​ല്‍ പ്രി​ന്‍​സി​പ്പ​ൽ ഫാ.​ബൈ​ജു ജോ​ര്‍​ജ് പൊ​ന്തേ​മ്പി​ള്ളി, അ​സി​. എ​ക്‌​സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ.​ ചാ​ക്കോ കി​ലു​ക്ക​ന്‍, അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​ര്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി.

ചേ​ര്‍​ത്ത​ല: കോ​ണ്‍​ഗ്ര​സ് വ​യ​ലാ​ര്‍ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ വാ​ർ​ഷി​ക ദി​ന അ​നു​സ്‌​മ​ര​ണ സ​മ്മേ​ള​ന​വും ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്ത​ലും ന​ട​ന്നു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​എ​ൻ. അ​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​എ​സ്‌. ബാ​ഹു​ലേ​യ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

തു​റ​വൂ​ർ: മ​ഹാ​ത്മ​ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ അ​നു​സ്മ​ര​ണ​വും ഭാ​ര​ത് ജോ​ഡോ​യാ​ത്ര​യു​ടെ വി​ജ​യ​ദി​നാ​ഘോ​ഷ​വും അ​രൂ​രി​ൽ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മ​ി റ്റി​യു​ടെ​യും മ​ണ്ഡ​ലം ​കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു. കു​ത്തി​യ​തോ​ട് കോ​ൺ​ഗ്ര​സ് ഓ​ഫി​സ​ങ്ക​ണ​ത്തി​ൽ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ദി​ലീ​പ് ക​ണ്ണാ​ട​ൻ പ​താ​ക ഉ​യ​ർ​ത്തി.

ആ​ല​പ്പു​ഴ: ഇ​ന്ത്യ​ൻ ലോ​യേ​ഴ്‌​സ് കോ​ൺ​ഗ്ര​സ്‌ ആ​ല​പ്പു​ഴ യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി​ജി ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ചാ​ര​ണം സം​ഘ​ടി​പ്പി​ച്ചു. രാ​ഹു​ൽ ഗാ​ന്ധി ന​യി​ച്ച ഐ​തി​ഹാ​സി​ക​മാ​യ ഭാ​ര​ത് ജോ​ഡോ യാ​ത്ര​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ച്ചു.

സ​മ്മേ​ള​നം ഡി. ​സു​ഗ​ത​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ​സ്. ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ർ കൗ​ൺ​സി​ൽ മെ​മ്പ​ർ സു​ദ​ർ​ശ​ന​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ആ​ല​പ്പു​ഴ: രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ള​ക്ട്രേ​റ്റി​ലെ ഗാ​ന്ധി പ്ര​തി​മ​യി​ൽ ഹാ​രാ​ർ​പ്പ​ണ​വും പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി. ഗാ​ന്ധി സ്മൃ​തി മ​ണ്ഡ​പ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി സെ​ക്ര​ട്ട​റി​യും അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റു​മാ​യ എ​സ്.​സ​ന്തോ​ഷ്‌​കു​മാ​ർ പു​ഷ്പാ​ർ​ച്ച​ന നി​ർ​വ​ഹി​ച്ചു.

ആ​ല​പ്പു​ഴ: സ്വാ​ത​ന്ത്ര്യസ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് ജീ​വ​ൻ ബ​ലി​യ​ർ​പ്പി​ച്ച​വ​രു​ടെ സ്മ​ര​ണ​യ്ക്കാ​യി ഗാ​ന്ധി​ജി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തി​ൽ ക​ള​ക്‌ടറേറ്റി​ലെ ജീ​വ​ന​ക്കാ​ർ ര​ണ്ടു മി​നി​ട്ട് മൗ​നം ആ​ച​രി​ച്ചു. ഇന്നലെ രാ​വി​ലെ 11 ന് ​ക​ള​ക്ട്രേ​റ്റ് കോ​ൺ​ഫ്ര​ൻ​സ് ഹാ​ളി​ലാ​യി​രു​ന്നു മൗ​നാ​ച​ര​ണം. എ​ഡി​എം​എ​സ് സ​ന്തോ​ഷ്‌​കു​മാ​ർ നേ​തൃ​ത്വം ന​ൽ​കി.