പുഞ്ച വിളവെടുപ്പിനു മുന്നൊരുക്ക നടപടികൾ ആരംഭിക്കണമെന്ന്
1263937
Wednesday, February 1, 2023 10:13 PM IST
ആലപ്പുഴ: പുഞ്ച വിളവെടുപ്പിന് 20 -25 ദിവസങ്ങൾ മാത്രം ഉണ്ടായിരിക്കെ കൃത്യമായും ഭംഗിയായും പുഞ്ച വിളവെടുപ്പ് നടത്തുന്നതിന് മുന്നൊരുക്ക നടപടികൾ ആരംഭിക്കണമെന്ന് കേരള സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ. നേതൃസമ്മേളനം ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. ആന്റണി കരിപ്പാശേരി അധ്യക്ഷത വഹിച്ചു. രാജൻ മേപ്രാൽ, ജേക്കബ് എട്ടുപറയിൽ, തോമസ് ജേക്കബ്, മാത്യു വർഗീസ്, പി.ടി. രാമചന്ദ്ര പണിക്കർ തുടങ്ങിയവർ പ്രസംഗിച്ചു.
തദ്ദേശ ഉപതെരഞ്ഞെടുപ്പ് 28ന്
ആലപ്പുഴ: തണ്ണീര്‍മുക്കം പഞ്ചായത്ത് വാര്‍ഡ് ആറ് തണ്ണീര്‍മുക്കം, എടത്വ പഞ്ചായത്ത് വാര്‍ഡ് 15, തായങ്കരി വെസ്റ്റ് വാര്‍ഡ് എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് 28ന് നടക്കും. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. മാര്‍ച്ച് ഒന്നിന് വോട്ടെണ്ണും. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പു കമ്മീന്റെ വിജ്ഞാപനം ഇന്ന് ഇറക്കും.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഒമ്പതാണ്. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന 10-ന് നടക്കും.
സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തിയതി 13 ആണ്. സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവിന്റെ പരിധി പഞ്ചായത്ത് നിയോജകമണ്ഡലങ്ങളില്‍ 25,000 രൂപയാണ്.