പ​ഞ്ചിം​ഗ് തു​ട​ങ്ങി, ക​ഥ മാ​റി
Wednesday, February 1, 2023 10:43 PM IST
ആ​ല​പ്പു​ഴ: ക​ള​ക്ട​റേ​റ്റ് ഉ​ള്‍​പ്പെ​ടെ ആ​ല​പ്പു​ഴ സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ ഓ​ഫീ​സു​ക​ളി​ല്‍ ബ​യോ​മെ​ട്രി​ക് പ​ഞ്ചിം​ഗ് സി​സ്റ്റം ന​ട​പ്പി​ലാ​ക്കി​ത്തു​ട​ങ്ങി. ഇ​ന്ന​ലെ രാ​വി​ലെ ജീ​വ​ന​ക്കാ​ര്‍ പ​ഞ്ചിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച​ത്.
മി​ക്ക​വ​രും പ​തി​വി​ലും നേ​ര​ത്തെ ഇ​ന്ന​ലെ ഒാ​ഫീ​സു​ക​ളി​ൽ ഹാ​ജ​രാ​യി. പ​ഞ്ചിം​ഗി​നോ​ടു​ള്ള ജീ​വ​ന​ക്കാ​രു​ടെ ബ​ഹു​മാ​നം വ​രും​ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മോ​യെ​ന്ന ആ​കാം​ക്ഷ​യി​ലാ​ണ് അ​ധി​കൃ​ത​രും നാ​ട്ടു​കാ​രും. ക​ള​ക്ട​റേ​റ്റി​ലെ പ​ഞ്ചിം​ഗ് ന​ട​പ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് എ​സ്. സ​ന്തോ​ഷ്‌​കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു.
11 മെ​ഷീ​നു​ക​ൾ
‌സി​വി​ല്‍ സ്റ്റേ​ഷ​നി​ലേ​ക്ക് ആ​കെ 11 മെ​ഷീ​നു​ക​ള്‍ ആ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ല്‍ ആ​ദ്യ ഘ​ട്ട​ത്തി​ല്‍ അ​ഞ്ചു മെ​ഷീ​നു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ എ​ല്ലാ വ​കു​പ്പു​ക​ള്‍​ക്കും ഇ​വി​ടെ പ​ഞ്ച് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ഉ​ണ്ട്.
ആ​രം​ഭ ഘ​ട്ട​ത്തി​ല്‍ പ​ഞ്ചിം​ഗ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത് ആ​ധാ​റി​ന്‍റെ അ​വ​സാ​ന​ത്തെ എ​ട്ട് അ​ക്ക​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ്. ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്കു കാ​ര്‍​ഡ് ന​ല്‍​കും.
300 മി​നി​റ്റ് ഗ്രേ​സ് ടൈം
​കെ​ല്‍​ട്രോ​ണി​നാ​ണ് മെ​ഷീ​നു​ക​ള്‍ സ്ഥാ​പി​ക്കാ​നു​ള്ള ചു​മ​ത​ല. ഇ​തോ​ടെ ക​ള​ക്‌​ട​റേ​റ്റി​ലെ പ്ര​വ​ര്‍​ത്ത​ന സ​മ​യം 10.15 മു​ത​ല്‍ 5.15 വ​രെ​യാ​യി. ജീ​വ​ന​ക്കാ​ര്‍​ക്ക് ഒ​രു മാ​സ​ത്തി​ല്‍ 300 മി​നി​റ്റ് ഗ്രേ​സ് ടൈം ​ല​ഭി​ക്കും. എ​ല്ലാ മാ​സ​വും 16ന് ​തു​ട​ങ്ങി അ​ടു​ത്ത മാ​സം 15 വ​രെ​യാ​ണ് മോ​ണി​ട്ട​റിം​ഗ് സ​മ​യം. ജി​ല്ല​യി​ലെ എ​ല്ലാ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലും പ​ഞ്ചിം​ഗ് ആ​രം​ഭി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ത്തു​വ​രി​ക​യാ​ണ്. ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ജെ. ​മോ​ബി, എ​ഡി​സി​ഡി ഷി​ന്‍​സ്, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ ടി. ​ഗാ​നാ​ദേ​വി, എ​ച്ച്.​എ​സ്. ര​മ്യ എ​സ്. ന​മ്പൂ​തി​രി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.