ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു പ​ണം ത​ട്ടി​യ​യാ​ൾ പി​ടി​യി​ൽ
Wednesday, February 1, 2023 10:43 PM IST
ആ​​​​ല​​​​ങ്ങാ​​​​ട്: ജോ​​​​ലി വാ​​​​ഗ്ദാ​​​​നം ചെ​​​​യ്തു പ​​​​ണം ത​​​​ട്ടി​​​​യ കേ​​​​സി​​​​ൽ ഒ​​​​ളി​​​​വി​​​​ലാ​​​​യി​​​​രു​​​​ന്ന പ്ര​​​​തി പി​​​​ടി​​​​യി​​​​ലാ​​​​യി. ആ​​​​ല​​​​പ്പു​​​​ഴ പു​​​​ളി​​​​ങ്കു​​​​ന്ന് വി​​​​രു​​​​വി​​​​ൽ വീ​​​​ട്ടി​​​​ൽ അ​​​​രു​​​​ൺ മ​​​​ണി​​​​യ​​​​നെ(32) മും​​​​ബൈ​​​​യി​​​​ൽനി​​​​ന്നാ​​​ണ് പോ​​​​ലീ​​​​സ് പി​​​​ടി​​​​കൂ​​​​ടി​​​യ​​​ത്. ആ​​​​ല​​​​ങ്ങാ​​​​ട് സ്വ​​​​ദേ​​​​ശി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽനി​​​​ന്നു​​​​ള്ള ഒ​​​​ട്ടേ​​​​റെ ആ​​​​ളു​​​​ക​​​​ളും ത​​​​ട്ടി​​​​പ്പി​​​​നി​​​​ര​​​​യാ​​​​യ​​​​താ​​​​യി പോ​​​​ലീ​​​​സ് ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു.
കാം​​​​ബോ​​​​ഡി​​​​യ​​​​യി​​​​ലേ​​​​ക്കു ജോ​​​​ലി​​​​ക്കു വീ​​​​സ ന​​​​ൽ​​​​കാ​​​​മെ​​​​ന്നു വി​​​​ശ്വ​​​​സി​​​​പ്പി​​​​ച്ചാ​​​​ണു മൂ​​​ന്നു ല​​​​ക്ഷം രൂ​​​​പ വീ​​​​തം ഇ​​​​വ​​​​രി​​​​ൽനി​​​​ന്നു വാ​​​​ങ്ങി​​​​യ​​​​ത്. ഇ​​​​യാ​​​​ളെ സ​​​​മീ​​​​പി​​​​ച്ചെ​​​​ങ്കി​​​​ലും പ​​​​ണം ല​​​​ഭി​​​​ക്കാ​​​​തെ വ​​​​ന്ന​​​​തി​​​​നെത്തുട​​​​ർ​​​​ന്നു പോ​​​​ലീ​​​​സി​​​​ൽ പ​​​​രാ​​​​തി ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. പ​​​​രാ​​​​തി​​​​ക​​​​ൾ ഏ​​​​റി​​​​യ​​​​തോ​​​​ടെ മാ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു മു​​​​ന്നേ ഇ​​​​യാ​​​​ൾ ഒ​​​​ളി​​​​വി​​​​ൽ പോ​​​​യി​​​​രു​​​​ന്നു. ആ​​​​ല​​​​പ്പു​​​​ഴ പു​​​​ളി​​​​ങ്കു​​​​ന്ന് പോ​​​ലീ​​​​സാ​​​​ണ് ഇ​​​​യാ​​​​ളെ മും​​​​ബൈ പോ​​​​ലീ​​​​സി​​​​ന്‍റെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്.