തെ​ര​ഞ്ഞെ​ടു​ത്ത പ്ര​തി​നി​ധി​യെ നി​ല​നി​ര്‍​ത്ത​ണ​മെ​ന്ന് കോ​ട​തി
Thursday, February 2, 2023 10:37 PM IST
ചേ​ര്‍​ത്ത​ല: ചെ​റു​വാ​ര​ണം ശ്രീ​നാ​രാ​യ​ണ​പു​രം ക്ഷേ​ത്ര ദേ​വ​സ്വ​ത്തി​ലെ അം​ഗ​ത്വ​ത്തെ​ക്കുറി​ച്ച് കോ​ട​തി ഉ​ത്ത​ര​വു ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം. ദേ​വ​സ്വ​ത്തി​ലേ​ക്ക് 702-ാം ന​മ്പ​ര്‍ എ​സ്എ​ന്‍​ഡി​പി യോ​ഗ​ത്തി​ല്‍നി​ന്നു വാ​ര്‍​ഷി​ക ​പൊ​തു​യോ​ഗം തെ​ര​ഞ്ഞെ​ടു​ത്ത എം.​സി. ടോ​മി​യെ നീ​ക്ക​രു​തെ​ന്നു ചേ​ര്‍​ത്ത​ല അ​ഡീ​ഷ​ണ​ല്‍ മു​ന്‍​സി​ഫ് കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ശാ​ഖ​യി​ലെ അ​ഡ്മി​നി​സ്‌​ട്രേ​റ്റ് ക​മ്മി​റ്റി ദേ​വ​സ്വം ക​മ്മി​റ്റി​യി​ലേ​ക്കു ന​ല്‍​കി​യ പ്ര​തി​നി​ധി ലി​സ്റ്റ് കോ​ട​തി റ​ദ്ദാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഒ​രു​മാ​സ​ത്തോ​ളം പി​ന്നി​ട്ടി​ട്ടും ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ത്ത​തി​നെ​തി​രേ കോ​ട​തി അ​ല​ക്ഷ്യ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് എം.​സി. ടോ​മി​യും സി.​എം. ഉ​ണ്ണി​യും അ​റി​യി​ച്ചു.

പ്ര​തി​ഷേ​ധി​ച്ചു

മുഹമ്മ: ക്രി​സ്ത്യാ​നി​ക​ൾ പ​വി​ത്ര​മാ​യി കരുതുന്ന മ​ത​ഗ്ര​ന്ഥം ബൈ​ബി​ൾ കാ​സ​ർ​കോ​ട് ക​ത്തി​ച്ച സം​ഭ​വ​ത്തി​ൽ മു​ഹ​മ്മ ഫൊറോ​നാ മാ​തൃ-പി​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ.​ ജോ​ൺ പ​രു​വ​പ്പ​റ​മ്പി​ൽ അ​ധ്യക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് റ്റോ​മി​ച്ച​ൻ ക​ണ്ണ​യി​ൽ, കു​ഞ്ഞു​മോ​ൾ ജോ​യി, കാ​ർ​പ്പ് പ്ര​സി​ഡ​ന്‍റ് ബേ​ബി വ​ട്ട​ക്ക​ര, എകെസിസി പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ൻ പു​ല്ല​മ്പാ​റ വെ​ളി, ചാ​സ് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ താ​ന്നി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.