ഒ​ളി​വി​ല്‍ പോ​യ യു​വ​തി, അ​റ​സ്റ്റി​ല്‍
Saturday, February 4, 2023 10:44 PM IST
മു​ഹ​മ്മ: ഹ​ണി ട്രാ​പ്പ് കേ​സി​ല്‍ വി​ദേ​ശ​ത്ത് ഒ​ളി​വി​ല്‍ പോ​യ യു​വ​തി അ​റ​സ്റ്റി​ല്‍. പ​ത്ത് ല​ക്ഷം രൂ​പ മോ​ച​ന ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട് മാ​രാ​രി​ക്കു​ളം വാ​റാ​ന്‍ ക​വ​ല ഭാ​ഗ​ത്തെ ഹോം​സ്‌​റ്റേ ഉ​ട​മ​യെ ത്യ​ശൂ​ര്‍ ജി​ല്ല​യി​ലെ മാ​ള, ചെ​റു​തു​രു​ത്തി എ​ന്നീ സ്ഥ​ല​ങ്ങ​ളി​ല്‍ താ​മ​സി​പ്പി​ച്ച് മ​ര്‍​ദി​ച്ച കേ​സി​ലെ പ്ര​തി​യും, മു​ഖ്യ ആ​സൂ​ത്ര​ക​യു​മാ​യ തൃ​ശൂ​ര്‍ മോ​ന​ടി വെ​ള്ളി​കു​ള​ങ്ങ​ര മ​ണ്മ​ഠ​ത്തി​ല്‍ ശ്യാം​ലാ​ലി​ന്‍റെ ഭാ​ര്യ സൗ​മ്യ- (35)ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന സൗ​മ്യ​യ്ക്കെ​തി​രെ പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്ന​താ​ണ്. വി​ദേ​ശ​ത്തു​നി​ന്നു മ​ട​ങ്ങി​വ​രു​ന്ന വ​ഴി തി​രു​വ​ന​ന്ത​പു​രം എ​യ​ര്‍ പോ​ര്‍​ട്ടി​ല്‍​നി​ന്ന് പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

തൈ​പ്പൂ​യ മ​ഹോ​ത്സ​വം
ഇ​ന്ന്

മാ​ന്നാ​ർ: മ​ധ്യ​തി​രു​വി​താം​കൂ​റി​ലെ അ​തി​പു​രാ​ത​ന​വും ച​രി​ത്ര​പ്ര​സി​ദ്ധ​വും മാ​ന്നാ​റി​ലെ ഏ​ക സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര​വു​മാ​യ വി​ഷ​വ​ർ​ശേ​രി​ക്ക​ര ശ്രീ ​സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ തൈ​പ്പൂ​യ മ​ഹോ​ത്സ​വം ഇ​ന്ന് ന​ട​ക്കും. പ​തി​വു പൂ​ജ​ക​ൾ​ക്ക് ശേ​ഷം രാ​വി​ലെ 8.30 മു​ത​ൽ ക​ല​ശാ​ഭി​ഷേ​കം, ഒ​ൻ​പ​ത് മു​ത​ൽ സ്‌​ക​ന്ദ പു​രാ​ണ പാ​രാ​യ​ണം. രാ​വി​ലെ 8.30 മു​ത​ൽ തൃ​ക്കു​ര​ട്ടി മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ​നി​ന്നു​മു​ള്ള കാ​വ​ടി വ​ര​വ്. ഉ​ച്ച​ക്ക് 12 മു​ത​ൽ ഒ​ന്ന് വ​രെ കാ​വ​ടി അ​ഭി​ഷേ​കം. വൈ​കി​ട്ട് 6.30 ന് ​ദീ​പാ​രാ​ധ​ന, ദീ​പ​കാ​ഴ്ച, വെ​ടി​ക്കെ​ട്ട്, ഏ​ഴി​ന് സേ​വ, 8.30 ഭ​ക്തി​ഘോ​ഷ ല​ഹ​രി എ​ന്നി​വ​യോ​ടെ സ​മാ​പി​ക്കും.