പി​എം കി​സാ​ൻ സ​മ്മാ​ൻ നി​ധി ഇ​ന്ത്യ പോ​സ്റ്റ്‌ പേ​യ്‌​മെ​ന്‍റ് ബാ​ങ്കി​ലൂ​ടെ കൈ​പ്പ​റ്റാം
Saturday, February 4, 2023 10:45 PM IST
ആ​ല​പ്പു​ഴ: ബാ​ങ്ക് അ​ക്കൗ​ണ്ട് ആ​ധാ​റു​മാ​യി സീ​ഡ് ചെ​യ്യാ​ത്ത​ത് കാ​ര​ണം പി​എം കി​സാ​ൻ സ​മ്മാ​ൻ നി​ധി​യു​ടെ ക​ഴി​ഞ്ഞ ഗ​ഡു ല​ഭി​ക്കാ​ത്ത​വ​ർ​ക്ക് പോ​സ്റ്റ്‌ ഓ​ഫീ​സി​ൽ​നി​ന്നും ഇ​ന്ത്യ പോ​സ്റ്റ്‌ പേ​യ്‌​മെ​ന്‍റ് ബാ​ങ്കി​ന്‍റെ അ​ക്കൗ​ണ്ട് എ​ടു​ത്ത് ഈ ​ഗ​ഡു കൈ​പ്പ​റ്റാ​വു​ന്ന​താ​ണ്.
10-ന​കം ബാ​ങ്ക് അ​ക്കൗ​ണ്ട് ആ​ധാ​റു​മാ​യി സീ​ഡ് ചെ​യ്തെ​ങ്കി​ൽ മാ​ത്ര​മേ പി.​എം. കി​സാ​ന്‍റെ ഫെ​ബ്രു​വ​രി മാ​സ​ത്തെ ഗ​ഡു ല​ഭി​ക്കൂ.
ആ​ധാ​ർ കാ​ർ​ഡും മൊ​ബൈ​ൽ ഫോ​ണും സ​ഹി​തം അ​ടു​ത്തു​ള്ള പോ​സ്റ്റ്‌ ഓ​ഫീ​സി​ൽ എ​ത്തി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. പ്രീ​മി​യം അ​ക്കൗ​ണ്ട് തു​റ​ക്കു​ന്ന​തി​ന് 200 രൂ​പ​യും ഈ​ടാ​ക്കും.

റാ​ഫി ബ​ക്ക​റെ ആ​ദ​രി​ച്ചു

മാ​ന്നാ​ർ: മാ​ന്നാ​ർ ട്രാ​വ​ൻ​കൂ​ർ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റാ​ഫി ബ​ക്ക​റെ ആ​ദ​രി​ച്ചു. മി​ക​ച്ച ഡോ​ക്യു​മെ​ന്‍റ​റി ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് നേ​ടി​യ​യാ​ളാ​ണ് റാ​ഫി ബ​ക്ക​ർ. മു​ൻ കെ​പി​സി​സി സെ​ക്ര​ട്ട​റി മാ​ന്നാ​ർ അ​ബ്ദു​ൽ ല​ത്തീ​ഫ് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സൊ​സൈ​റ്റി ര​ക്ഷാ​ധി​കാ​രി വി.​എ​ച്ച്. ന​സീ​ർ ജേ​താ​വി​നെ പൊ​ന്നാ​ട അ​ണി​യി​ച്ചും, പ്ര​സി​ഡ​ന്‍റ് സ​ഹാ​യി ബ​ഷീ​ർ മൊ​മെ​ന്‍റോ ന​ൽ​കി​യും ആ​ദ​രി​ച്ചു.