ജി​എ​സ്ടി: അ​മി​ത പി​ഴ​യും പ​ലി​ശ​യും വ്യാ​പാ​ര മേ​ഖ​ല​യ്ക്കു തി​രി​ച്ച​ടി
Saturday, February 4, 2023 11:21 PM IST
ആ​ല​പ്പു​ഴ: ജി​എ​സ്ടി​യി​ലെ നി​യ​മ​ങ്ങ​ളി​ലെ അ​ശാ​സ്ത്രീ​യ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന അ​മി​ത പി​ഴ​യും, ഉ​യ​ർ​ന്ന പ​ലി​ശ​യും വ്യാ​പാ​ര മേ​ഖ​ല​യ്ക്കു വ​ൻ തി​രി​ച്ച​ടി​യാ​കു​ന്ന​താ​യി ടാ​ക്സ് ക​ൺ​സ​ൾ​ട്ട​ന്‍റ്സ് ആ​ൻ​ഡ് പ്രാ​ക്ടീ​ഷ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ കേ​ര​ള സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​എ​ൻ.​പു​രം ശി​വ​കു​മാ​ർ. ടി​സി​പി​എ​കെ അ​ക്കാ​ഡ​മി​ക്ക് കൗ​ൺ​സി​ൽ, ജി​എ​സ്ടി​യും വ്യാ​പാ​ര മേ​ഖ​ല​യും എ​ന്ന വി​ഷ​യ​ത്തി​ൽ ആ​ല​പ്പു​ഴ​യി​ൽ ന​ട​ത്തി​യ ഏ​ക​ദി​ന പ​ഠ​ന​ക​ള​രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജി​എ​സ്ടി​യി​ൽ അ​വ്യ​ക്ത​ത നി​ല​നി​ന്ന ആ​ദ്യ​കാ​ല​ഘ​ട്ട​ത്തി​ലെ ക​ണ​ക്കു​ക​ൾ​പോ​ലും ഓ​ഡി​റ്റിം​ഗി​നു വി​ധേ​യ​മാ​ക്കാ​ൻ സം​സ്ഥാ​ന ജി​എ​സ്ടി വ​കു​പ്പ് തി​രു​മാ​നം വ്യാ​പാ​ര മേ​ഖ​ല​യ്ക്കു ക​ന​ത്ത പ്ര​ഹ​ര​മാ​കും. വാ​റ്റ്കാ​ല​ത്തെ നി​കു​തി​ക്ക് ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ ബ​ജ​റ്റി​ൽ നി​ർ​ദേ​ശി​ക്കാ​ത്ത​തു നി​രാ​ശാ​ജ​ന​ക​മാ​ണെ​ന്ന് ശി​വ​കു​മാ​ർ കു​റ്റ​പ്പെ​ടു​ത്തി.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ ഇ.​കെ. ബ​ഷീ​ർ, എം.​ആ​ർ. മ​ണി​ക​ണ്ഠ​ൻ, വി. ​പ്ര​കാ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജി​എ​സ്ടി സ്പെ​ഷ​ൽ ഫാ​ക്ക​ൽ​റ്റി, ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ് എം. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​ഠ​ന​ക​ള​രി​ക്ക് നേ​തൃ​ത്വം ന​ൽ​കി. പ​തി​നാ​ല് ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 250 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.