കോ​ണ്‍​ഗ്ര​സ്് ക​ള​ക്ട​റേ​റ്റ് മാ​ര്‍​ച്ച് ഇ​ന്ന്
Sunday, February 5, 2023 9:28 PM IST
ആ​ല​പ്പു​ഴ: ക​രു​നാ​ഗ​പ്പ​ള്ളി ല​ഹ​രി​ക്ക​ട​ത്ത് കേ​സി​ലെ വാ​ഹ​ന​യു​ട​മ സി​പി​എം ഏ​രി​യ ക​മ്മി​റ്റി​യം​ഗം ഷാ​ന​വാ​സ്, ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍​ത്തി സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച സി​പി​എം ഏ​രി​യ ക​മ്മി​റ്റി​യം​ഗം സോ​ണ എ​ന്നി​വ​ര്‍​ക്കെ​തി​രേ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്ട്ര​ര്‍ ചെ​യ്ത് അ​റ​സ്റ്റ് ചെ​യ്യു​ക, ഇ​ന്ധ​ന സെ​സ് ര​ണ്ടു രൂ​പ ഏ​ര്‍​പ്പെ​ടു​ത്തി ജ​ന​ങ്ങ​ളെ ദ്രോ​ഹി​ച്ച ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ള്‍ തി​രു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു കൊ​ണ്ട് ആ​ല​പ്പു​ഴ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്നു രാ​വി​ലെ 10.30ന് ​ക​ള​ക്‌​ട്രേ​റ്റി​ലേ​ക്ക് മാ​ര്‍​ച്ച് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ​ബി.​ ബാ​ബു​പ്ര​സാ​ദ് അ​റി​യി​ച്ചു.

സ്നേ​ഹവീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​നം

മാ​ന്നാ​ർ:​ സി​പി​എം ബു​ധ​നൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ണിക​ഴി​പ്പി​ച്ച സ്നേ​ഹവീ​ടി​ന്‍റെ താ​ക്കോ​ൽദാ​നം ന​ട​ന്നു. സി​പി​എം സം​സ്ഥാ​ന സെ​ക്രെ​ട്ടേ​റി​യ​റ്റം​ഗം എം. ​സ്വ​രാ​ജ് താ​ക്കോ​ൽ ദാ​നം നി​ർ​വ​ഹി​ച്ചു.
ബു​ധ​നൂ​ർ 14-ാം വാ​ർ​ഡി​ൽ തെ​രു​വി​ൽ വ​ട​ക്കേ​തി​ൽ എ​ബ​നേ​സ​ർ-​അ​നി​ത ദ​മ്പ​തി​ക​ൾ​ക്കാണ് വീട് നിർമിച്ചു നൽകിയത്. മ​ഴ​യും കാ​റ്റും വ​രു​മ്പോ​ൾ ച​ങ്കി​ടി​പ്പോ​ടെ ക​ഴി​ഞ്ഞ കു​ടും​ബ​ത്തി​ന് ഇ​നി​യു​ള്ള താ​മ​സം സ്നേ​ഹ​വീ​ട്ടി​ലാ​ണെ​ന്നു​ള്ള​ത് ഏ​റെ ആ​ശ്വാ​സ​ക​ര​മാ​ണ്.
450 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​ത്തി​ൽ ര​ണ്ടു​മു​റി, ഹാ​ൾ, അ​ടു​ക്ക​ള, സി​റ്റൗ​ട്ട്, ശു​ചിമു​റി അ​ട​ങ്ങി​യ വീ​ടി​ന്‍റെ ത​റ ടൈ​ൽ പാ​കി​യും വീ​ട് ചാ​യ​മ​ടി​ച്ച് മ​നോ​ഹ​ര​മാ​ക്കി. ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​ർ അ​ധ്യ​ക്ഷ​നാ​യി.
മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. മാ​ന്നാ​ർ ഏ​രി​യാ സെ​ക്ര​ട്ട​റി പ്ര​ഫ. പി.​ഡി. ശ​ശി​ധ​ര​ൻ, ചെ​ങ്ങ​ന്നൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി ശ​ശി​കു​മാ​ർ, ബു​ധ​നൂ​ർ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പു​ഷ്പ​ല​ത മ​ധു തുടങ്ങിയവർ പ്ര​സം​ഗി​ച്ചു.