അ​നാ​ഥ​ന് അ​ന്ത്യ​വി​ശ്ര​മ​മെ​രു​ക്കാ​ൻ സ്ഥ​ലം വി​ട്ടുന​ൽ​കി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്
Sunday, February 5, 2023 9:29 PM IST
ചാ​രും​മൂ​ട്: ക​ട​ത്തി​ണ്ണ​യി​ൽ മ​രി​ച്ചുകി​ട​ന്ന അ​നാ​ഥ​നാ​യ വയോധികനു സ്വ​ന്തം സ്ഥ​ല​ത്ത് സം​സ്കാ​ര​മൊ​രു​ക്കി പാ​ല​മേ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​ വി​നോ​ദ്. ക​ഴി​ഞ്ഞ 40 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി നൂ​റ​നാ​ടും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള ക​ട​ക​ളി​ലും വീ​ടു​ക​ളി​ലും ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന പാ​റ​ശാ​ല സ്വ​ദേ​ശി ബാ​ബു (80) വി​നെ​യാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ നൂ​റ​നാ​ട് ക​ട​ത്തി​ണ്ണ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്ന് പ്ര​സി​ഡ​ന്‍റ് വി​നോ​ദി​ന്‍റെ നേ​തൃ​ത്വത്തി​ൽ മൃ​ത​ദേ​ഹം ഉ​ള​വു​ക്കാ​ട് ഫാ​മി​ലി ഹെ​ൽ​ത്ത്‌ സെ​ന്‍റ​റി​നു സ​മീ​പ​മു​ള്ള സ​ർ​ക്കാ​ർ ഭൂ​മി​യി​ലെ​ത്തി​ച്ച് സം​സ്ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളാ​യ ര​ണ്ടു പേ​ർ എ​തി​ർ​പ്പു​മാ​യി എ​ത്തി​യ​ത്. ഇ​വ​ർ പ്ര​സി​ഡ​ന്‍റിന്‍റെ സ്ഥ​ല​ത്ത് നി​ങ്ങ​ൾ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​മോ എ​ന്നു ചോ​ദി​ച്ച​തോ​ടെ​യാ​ണ് സ്വ​ന്തം സ്ഥ​ല​ത്ത് മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് ഉ​ള​വു​ക്കാ​ട് ആ​ർ​സി​വി എ​ൽ​പി​എ​സി​നു സ​മീ​പ​മു​ള്ള സ്വ​ന്തം സ്ഥ​ല​ത്ത് ച​ട​ങ്ങു​ക​ൾ ന​ട​ത്തി മൃ​ത​ദേ​ഹം സം​സ്ക​രി​ച്ച​ത്. ഗ്യാ​സ് ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു മൃ​ത​ദേ​ഹം സം​സ്ക​രി​ച്ച​ത്.

അ​നാ​ഥ​നാ​യ ഒ​രാ​ളെ സം​സ്ക​രി​ക്കേ​ണ്ട​ത് പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് നി​റ​വേ​റ്റി​യ​തെ​ന്നും സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​സ്തു​വി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​ത് ചി​ല​ർ എ​തി​ർ​ത്ത​തോ​ടെ സ്വ​ന്തം ഭൂ​മി​യി​ൽ സൗ​ക​ര്യം ഒ​രു​ക്കി​യ​തെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.​ സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ. ​അ​ജ​യ​ഘോ​ഷ് ,പി.​പി. കോ​ശി, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ, നാ​ട്ടു​കാ​ർ തുട ങ്ങിയവർ പ​ങ്കെ​ടു​ത്തു.