ഗാ​ന്ധി​സ്മൃ​തി വാ​രാ​ച​ര​ണം
Tuesday, February 7, 2023 11:10 PM IST
ചേ​ർ​ത്ത​ല: യു​വ​ക​ലാ​സാ​ഹി​തി ചേ​ർ​ത്ത​ല മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ഗാ​ന്ധി സ്മൃ​തി വാ​രാ​ച​ര​ണം ഗാ​ന​ര​ച​യി​താ​വ് പ്ര​ഫ. തോ​മ​സ് വി. ​പു​ളി​ക്ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന​ഗ​ര​സ​ഭ ക​വാ​ട​ത്തി​നു മു​ന്നി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ഗാ​ന്ധി പ്ര​തി​മ​യ്ക്കു സ​മീ​പം ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് കെ.​വി. ച​ന്ദ്ര​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി മാ​ധ​വ് കെ. ​വാ​സു​ദേ​വ്, പി.​ ന​ളി​ന​പ്ര​ഭ, ഗീ​താ തു​റ​വൂ​ർ, കെ.​ ഉ​മ​യാ​ക്ഷ​ൻ, ടി.​എ​സ്. അ​ജ​യ​കു​മാ​ർ, മോ​ഹ​ന​ൻ ചെ​ട്ടി​യാ​ർ, സു​ന​ർ​ജി വെ​ട്ട​ക്ക​ൽ, എ​സ്.​നി​ധി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ധ​ർ​ണ ന​ട​ത്തി

ഹ​രി​പ്പാ​ട്: തൃ​ക്കു​ന്ന​പ്പു​ഴ നി​വാ​സി​ക​ൾ മാ​സ​ങ്ങ​ളാ​യി അ​നു​ഭ​വി​ക്കു​ന്ന വി​ല്ലേ​ജ് ഓ​ഫീ​സ​ർ ഇ​ല്ലാ​ത്ത​തി​ലു​ള്ള ദു​രി​ത​വും കു​ടി​വെ​ള്ള പ്ര​ശ്ന​വും പ​രി​ഹ​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജ​ന​പ്ര​തി​നി​ധി​ക​ൾ ഹ​രി​പ്പാ​ട് റ​വ​ന്യു ട​വ​റി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. വി​ല്ലേ​ജ് ഓഫീ​സ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്കമു​ള്ള ജ​ന​വി​ഭാ​ഗം ക​ടു​ത്ത പ്ര​യാ​സ​ത്തി​ലാ​ണ്. കു​ടി​വെ​ള്ളക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ഒ​രു​കോ​ടി 20 ല​ക്ഷം രൂ​പ ഡെ​പ്പോ​സി​റ്റ് ചെ​യ്തി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് സ​മ​ര​ക്കാ​ർ പ​റ​ഞ്ഞു. പ്ര​തി​ഷേ​ധ​ക്കാ​ർ ക​ള​ക്ട​റെ വി​ളി​ച്ച് പ്ര​ശ്നം അ​വ​ത​രി​പ്പി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്ക് ഓ​ഫീ​സ​ർ സ​മ​ര​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. അ​ദ്ദേ​ഹം ന​ൽ​കി​യ ഉ​റ​പ്പി​ന്മേ​ൽ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.
ഹ​രി​പ്പാ​ട് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡന്‍റ് എം. ​ആ​ർ. ഹ​രി​കു​മാ​ർ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. വി​നോ​ദ് കു​മാ​ർ, സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ സി​യാ​ർ തൃ​ക്കു​ന്ന​പ്പു​ഴ, എ​സ്. സു​ജി​ത്ത്, ബി. ​അ​മ്മി​ണി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സു​ധി​ലാ​ൽ തൃ​ക്കു​ന്ന​പ്പു​ഴ, പ​ഞ്ചാ​യ​ത്തം​ഗം സി​നി​മോ​ള്‍ തു​ട​ങ്ങി​യ​വ​ർ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.