മു​ട്ടം പ​ള്ളി സ​ഹ്ര​സാ​ബ്ദ ജൂ​ബി​ലി: മെ​ഗാ ജോ​ബ് ഫെ​യ​ര്‍ 25ന്
Wednesday, February 8, 2023 9:25 PM IST
ചേ​ര്‍​ത്ത​ല: മു​ട്ടം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യു​ടെ സ​ഹ്ര​സാ​ബ്ദി ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മു​ട്ടം ഫൊ​റോ​ന പ​ള്ളിയും ചേ​ര്‍​ത്ത​ല നൈ​പു​ണ്യ കോ​ള​ജും സം​യു​ക്ത​മാ​യി 25ന് ​മെ​ഗാ ജോ​ബ് ഫെ​യ​ര്‍ സം​ഘ​ടി​പ്പി​ക്കും. ചേ​ര്‍​ത്ത​ല മു​ട്ടം ഹോ​ളി ഫാ​മി​ലി സ്‌​കൂ​ളി​ല്‍ ന​ട​ക്കു​ന്ന ജോ​ബ് ഫെ​യ​റി​ല്‍ അ​മ്പ​തി​ലേ​റെ ക​മ്പ​നി​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ക്കും.
ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര ബി​രു​ദം എ​ന്നി​വ​യി​ല്‍ അ​വ​സാ​ന​വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ത​ലു​ള്ള​വ​ര്‍​ക്കും ഐ​ടി, പോ​ളി​ടെ​ക്‌​നി​ക്ക്, ഐ​ടി​സി, ന​ഴ്‌​സിം​ഗ്, ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് പൂ​ര്‍​ത്തി​യാ​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്കും പ​ങ്കെ​ടു​ക്കാം. പ്ല​സ് ടു ​ക​ഴി​ഞ്ഞ​വ​ര്‍​ക്ക് അ​സം​ഘ​ടി​ത തൊ​ഴി​ല്‍​മേ​ഖ​ല​യി​ലേ​ക്കു​ള്ള ജോ​ലി​ക്കും അ​വ​സ​രം ഒ​രു​ക്കും. താ​ല്പ​ര്യ​മു​ള്ള​വ​ര്‍ 25ന് ​രാ​വി​ലെ ഒ​മ്പ​തി​ന് ബ​യോ​ഡാ​റ്റ​യും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് മു​ട്ടം ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ.​ആ​ന്‍റോ ചേ​രാം​തു​രു​ത്തി​യും നൈ​പു​ണ്യ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ ഫാ.​ ബൈ​ജു ജോ​ര്‍​ജ് പൊ​ന്തേ​മ്പി​ള്ളി​യും അ​റി​യി​ച്ചു. ഫോ​ണ്‍: 98466 06606.

വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ
ക​ൺ​വ​ൻ​ഷ​ൻ 11ന്

​ചേ​ർ​ത്ത​ല: മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ മു​ട്ടം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന ദേ​വാ​ല​യ സ​ഹ​സ്രാ​ബ്ദ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 11ന് ​വി​ശ്വാ​സപ​രി​ശീ​ല​ക​രു​ടെ ക​ൺ​വ​ൻ​ഷ​ൻ ന​ട​ക്കും. സെ​ന്‍റ് മേ​രീ​സ് പാ​രീ​ഷ് ഹാ​ളി​ൽ രാ​വി​ലെ 9.30 ന് ​വി​ശ്വാ​സ പ​രി​ശീ​ല​ന വി​ഭാ​ഗം അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഡോ.​പീ​റ്റ​ർ ക​ണ്ണ​മ്പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ട്ടം പ​ള്ളി വി​കാ​രി ഡോ. ​ആ​ന്‍റോ ചേ​രാം​തു​രു​ത്തി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ജൂ​ബി​ലി​യാ​ഘോ​ഷ ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ വി.​കെ. ജോ​ർ​ജ്, ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ.​ പ്ര​തീ​ഷ് പാ​ല​മൂ​ട്ടി​ൽ, എം.​ടി. ഡൊ​മി​നി​ക്, ബോ​ബ​ൻ ഏ​റേ​ക്കാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഡോ.​ ആ​ന്‍റ​ണി ന​രി​കു​ളം ക്ലാ​സ് ന​യി​ക്കും. വി​ശ്വാ​സ പ​രി​ശീ​ല​ന​ത്തി​ൽ 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ അ​ധ്യാ​പ​ക​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.