അ​ദാ​നി​ക്ക് ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തെ തീ​റെ​ഴു​തി കൊ​ടു​ക്കു​ന്നു: വി​ശ്വ​നാ​ഥ​ പെ​രു​മാ​ള്‍
Friday, March 17, 2023 10:38 PM IST
ആ​ല​പ്പു​ഴ: അ​ദാ​നി​ക്കുവേ​ണ്ടി എ​ല്‍​ഐ​സി, എ​സ്ബി​ഐ സ്ഥാ​പ​ന​ങ്ങ​ളെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​നി​ര​യാ​ക്കി​യ ന​രേ​ന്ദ്രര മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക​ളെക്കുറി​ച്ച് പാ​ര്‍​ല​മെ​ന്‍റ​റി സ​മി​തി​യെ കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ക്ക​ണ​മെ​ന്ന് എ​ഐ​സി​സി സെ​ക്ര​ട്ട​റി വി​ശ്വ​നാ​ഥ പെ​രു​മാ​ള്‍​ ആ​വ​ശ്യ​പ്പെ​ട്ടു.
എ​ഐ​സി​സി ആ​ഹ്വാ​നം പ്ര​കാ​രം ആ​ല​പ്പു​ഴ സൗ​ത്ത് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി എ​ല്‍​ഐ​സി ഓ​ഫീ​സി​നു മു​ന്നി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ ധ​ര്‍​ണക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​ത്തി​ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി.​ ബാ​ബു​പ്ര​സാ​ദ് അ​ധ്യക്ഷ​ത വ​ഹി​ച്ചു.
പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളെ വി​റ്റുതു​ല​ച്ച് രാ​ജ്യ​ത്തി​ന്‍റെ ഭാ​വി അ​പ​ക​ട​ത്തി​ലാ​ക്കി​യ മോ​ദി സ​ര്‍​ക്കാ​ര്‍ രാ​ജ്യ​ത്തെ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ വി​യ​ര്‍​പ്പി​ന്‍റെ വി​ല കൊ​ടു​ത്തു വ​ള​ര്‍​ത്തി​യ എ​ല്‍​ഐ​സി, എ​സ്ബി​ഐ സ്ഥാ​പ​ന​ങ്ങ​ള്‍ അ​ദാ​നി​ക്ക് അ​ടി​യ​റ വെ​യ്ക്കു​ക​യാ​യി​രു​ന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യം​ഗം ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍, കെപി​സിസി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ എ.​എ.​ ഷു​ക്കൂ​ര്‍, എം.​ജെ. ​ജോ​ബ്, കെ.​പി. ശ്രീ​കു​മാ​ര്‍, സി.​വി. ​മ​നോ​ജ്കു​മാ​ര്‍, മോ​ളി ജേ​ക്ക​ബ്, സു​നി​ല്‍ ജോ​ര്‍​ജ്, ബ​ഷീ​ര്‍ കോ​യാ​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മു​ജീ​ബ് അ​സീ​സ്, സീ​ന​ത്ത് നാ​സ​ര്‍, സ​സീം ചെ​മ്പ​ക​പ്പ​ള്ളി, ഷോ​ളി സി​ദ്ധ​കു​മാ​ര്‍, നൂ​റു​ദ്ദീ​ന്‍ കോ​യ, സ​ലീം വ​ട്ട​പ്പ​ള്ളി, എ​ച്ച്.​സി​യാ​ദ്, ബോ​ബ​ന്‍ മാ​ത്യു എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.