വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ മ​ര​ണത്തി​രു​നാ​ളും ഊ​ട്ടുനേ​ർ​ച്ച​യും
Saturday, March 18, 2023 11:03 PM IST
നടുഭാഗം സെന്‍റ് ജോസഫ് ചാപ്പലിൽ

എടത്വ: ​സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി ച​ങ്ങ​ങ്ക​രി ന​ടു​ഭാ​ഗം സെ​ന്‍റ് ജോ​സ​ഫ് ചാ​പ്പ​ലി​ല്‍ വിശുദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ മ​ര​ണത്തി​രു​നാ​ള്‍ ഇ​ന്ന് ന​ട​ക്കും. വി​കാ​രി ഫാ. ​ഫി​ലി​പ്പ് വൈ​ക്ക​ത്തു​കാ​ര​ന്‍ കൊ​ടി​യേറ്റി. പ്രീ​സ്റ്റ് ഇ​ന്‍-ചാ​ര്‍​ജ് ഫാ. ​ടോ​ണി കോ​യി​ല്‍​പ​റ​മ്പി​ല്‍ ഫാ. ​മാ​ത്യു മാ​ലി​യി​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രു​ന്നു.

പ്ര​സു​ദേ​ന്തി ജോ​ജി ക​രി​ക്കം​പ​ള്ളി​ല്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ബി​ജു വ​ര്‍​ഗീ​സ് പെ​രു​വേ​ലി​ല്‍, പ്ര​സി​ഡ​ന്‍റ് കെ.​സി. ജോ​സ​ഫ് വെ​ളു​ത്തേ​ടം എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ഇ​ന്നു രാ​വി​ലെ 9.30 ന് ​സ​പ്രാ, 10 ന് ​ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ വി. ​കു​ര്‍​ബാ​ന, സ​ന്ദേ​ശം, വ​ണ​ക്ക​മാ​സ പ്രാ​ര്‍​ഥ​ന - ഫാ. ​റോ​ജി​ന്‍ തു​ണ്ടി​പ്പ​റ​മ്പി​ല്‍ സി​എം​ഐ, നേ​ര്‍​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണം. 30 ന് ​വൈ​കി​ട്ട് 4.30 ന് ​ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ വി. ​കു​ര്‍​ബാ​ന, സ​ന്ദേ​ശം, വ​ണ​ക്ക​മാ​സ പ്രാ​ര്‍​ഥ​ന - ഫാ. ​ജോ​സ​ഫ് കൊ​ച്ചീ​ത്ര, പ്ര​സു​ദേ​ന്തി വാ​ഴ്ച, ആ​റി​ന് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം - ഫാ. ​ടോ​ണി കോ​യി​ല്‍​പ​റ​മ്പി​ല്‍, കു​ട്ടി​ക​ള്‍​ക്ക് ആ​ശീ​ര്‍​വാ​ദം വ​ണ​ക്ക​മാ​സ സ​മാ​പ​നം 31 ന് ​ന​ട​ക്കും. വൈ​കി​ട്ട് 4.30 ന് ​ജ​പ​മാ​ല, ല​ദീ​ഞ്ഞ്, 5 ന് ​ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ വി. ​കു​ര്‍​ബാ​ന, സ​ന്ദേ​ശം, വ​ണ​ക്ക​മാ​സ പ്രാ​ര്‍​ഥ​ന - ഫാ. ​ജോ​ര്‍​ജ് തൈ​ച്ചേ​രി​ല്‍, സ്‌​നേ​ഹ​വി​രു​ന്ന്‌.

നസ്രത്ത് കാർമൽ ആശ്രമ ദേവാലയത്തിൽ

മു​ഹ​മ്മ: ന​സ്ര​ത്ത് കാ​ർ​മ​ൽ ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ മ​ര​ണത്തി രു​നാ​ളും ഊ​ട്ടുനേ​ർ​ച്ച​യും ഇ​ന്ന് ന​ട​ത്തും. രാ​വി​ലെ പത്തിന് ​മാ​ർ ജോ​ൺ പ​ന​ന്തോ​ട്ട​ത്തി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, പ്ര​സം​ഗം ,മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന , ഫാ.​ജി​നോ ക​ന്യാ​കോ​ണി​ലി​ന്‍റെ കാ​ർ​മിക​ത്വ​ത്തി​ൽ ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം, ഊ​ട്ടുനേ​ർ​ച്ച ആ​ശീ​ർ​വ​ദി​ക്കും.

മു​ട്ടാ​ർ അ​മ​ലോ​ത്ഭ​വ ദേ​വാ​ല​യ​ത്തി​ൽ

മു​ട്ടാ​ർ: അ​മ​ലോ​ത്ഭ​വ ദേ​വാ​ല​യ​ത്തി​ൽ ഇ​ന്ന് വി. ​യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കും. രാ​വി​ലെ 11ന് ​ജോ​ച്ച​ൻ കു​റു​പ്പാ​ശേ​രി അ​ച്ച​ന്‍റെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ വി. ​കു​ർ​ബാ​ന​യും പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ളും ന​ടക്കും. ഉ​ച്ച​യ്ക്ക് നാ​നാ​ജാ​തി മ​ത​സ്ഥ​ർ പ​ങ്കെ​ടു​ക്കു​ന്ന ഊ​ട്ടു​നേ​ർ​ച്ച​.

ദേ​വാ​ല​യ​ത്തോ​ട​നു​ബ​ന്ധി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ചാ​വ​റ ക​ർ​ഷ​ക സം​ഘ​ത്തി​ന്‍റെ​യും ചാ​വ​റ അ​യ​ൽ​ക്കൂ​ട്ട​ത്തി​ന്‍റെ​യും പ്ര​ത്യേ​ക നേ​തൃ​ത്വ​ത്തി​ലാ​ണ് തി​രു​നാ​ൾ ക​ർ​മ​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വി​കാ​രി ഫാ. ​ജോ​സി കൊ​ല്ലം​മാ​ലി​ൽ ക​ഴി​ഞ്ഞ ഒ​ൻ​പ​തു ദി​വ​സ​ങ്ങ​ളി​ലെ നൊ​വേ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

പൂങ്കാവ് പള്ളിയിൽ

ആ​ല​പ്പു​ഴ: തീ​ർഥാ​ട​ന കേ​ന്ദ്ര​മാ​യ പൂ​ങ്കാ​വ് പ​ള്ളി​യി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ൾ ക​ർ​മസ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് മ​ര​ണ​ത്തി​രു​ന്നാ​ളും നേ​ർ​ച്ച സ​ദ്യ​യും ന​ട​ത്തു​ം. രാ​വി​ലെ 5.30ന് ​ദി​വ്യ​ബ​ലി തു​ട​ർ​ന്ന് കു​രി​ശി​ന്‍റെ വ​ഴി. ഏ​ഴി​ന് ദി​വ്യ​ബ​ലി. പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​ന്നാ​ൾ സ​മൂ​ഹ​ബ​ലി മു​ഖ്യ​കാ​ർ​മി​ക​ൻ റ​വ. ഡോ. ​ജോ​സി ക​ണ്ട​നാ​ട്ടു​ത​റ, ഫാ. ​സേ​വ്യ​ർ ജി​ബി​ൻ ക​രി​മ്പു​റ​ത്ത്. ഫാ.​ബെ​ന​സ്റ്റ് ച​ക്കാ​ല​യ്ക്ക​ൽ. ഡീ​ക്ക​ൻ അ​രു​ൺ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം വി​കാ​രി റ​വ. ഡോ. ​ജോ​സി ക​ണ്ട​നാ​ട്ടു​ത​റ.

നേ​ർ​ച്ച​സ​ദ്യ വെ​ഞ്ചരി​ച്ച് ഒ​രു കു​ടും​ബ​ത്തി​ന് വ​സ്ത്ര​ദാ​ന​വും നേ​ർ​ച്ചസ​ദ്യ വി​ള​മ്പി​യും ഉ​ദ്ഘാ​ട​ന​ം ചെ​യ്യും. നേ​ർ​ച്ചസ​ദ്യ​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബി​നോ​യി വ​ലി​യ​വീ​ട്, സെ​ക്ര​ട്ട​റി കൊ​ച്ചു​മോ​ൻ പ​ത്തു​തൈ​വ​ലി​യ​വീ​ട് എ​ന്നി​വ​ർ അ​റി​യി​ച്ചു.