ജലവിഭവ മാനേജ്മെന്റ് പഠനവിഷയമാക്കണമെന്ന്
1279977
Wednesday, March 22, 2023 10:52 PM IST
ആലപ്പുഴ: ജലവിഭവ മാനേജ്മെന്റ് ഗൗരവമുള്ള പഠനവിഷയമാക്കണമെന്ന് ചേമ്പർ ഓഫ് മാനേജ്മെന്റ് ആൻഡ് ഡെവലപ്മെന്റ് (സിഡാം) ചെയർമാൻ അഡ്വ. പ്രദീപ് കൂട്ടാല ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ജലദിനത്തോടനുബന്ധിച്ച് സിഡാം സംഘടിപ്പിച്ച ജലമർമരം സംവാദ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടനാട് പോലെയുള്ള പരിസ്ഥിതി ലോല പ്രദേശങ്ങളുള്ള ആലപ്പുഴ ജില്ലയിൽ ഇക്കാര്യത്തിൽ ഗൗരവമായ പഠനം നടത്തുന്ന ഗവേഷണകേന്ദ്രം സ്ഥാപിക്കണമെന്ന് സംവാദ സദസ് പ്രമേയത്തിൽ ആവശ്യപ്പെട്ടു. സിഡാം ജനറൽ സെക്രട്ടറി നസീർ സലാം അധ്യക്ഷത വഹിച്ചു.
കാഴ്ച പരിമിതിയുള്ളവര്‍ക്ക് ലാപ്ടോപ്പ്
ആലപ്പുഴ: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ദൃശ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാഴ്ച പരിമിതിയുള്ളവര്‍ക്ക് ലാപ്ടോപ്പുകള് വിതരണം ചെയ്തു. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ സംരംഭകത്വ പരിശീലനം പൂര്ത്തിയാക്കിയവരില്നിന്നു തെരഞ്ഞെടുത്ത 14 പേര്‍ക്കാണ് ലാപ്ടോപ്പുകള് നല്‍കിയത്. കാഴ്ച പരിമിതിയുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരികയാണ് ലക്ഷ്യം. ലാപ്ടോപ്പുകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിര്‍വഹിച്ചു. സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്മെന്റിന്റെ (സിഎംഡി) നേതൃത്വത്തിലാണ് സംരംഭകത്വ പരിശീലനം നല്‍കിയത്.