തു​റ​വൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പു​ളി​ഞ്ചി​റ പാ​ലം യാ​ഥാ​ര്‍​ഥ്യ​ത്തി​ലേ​ക്ക്
Thursday, March 23, 2023 10:59 PM IST
ആ​ല​പ്പു​ഴ: തു​റ​വൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ക​ള​രി​ക്ക​ല്‍- തു​റ​വൂ​ര്‍ ടൗ​ണ്‍ വാ​ര്‍​ഡു​ക​ളെ ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന പു​ളി​ഞ്ചി​റ പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ന്നു. 85 ശ​ത​മാ​ന​ത്തി​ല​ധി​കം നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ പാ​ല​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട പ​ണി​ക​ളും അ​പ്രോ​ച്ച് റോ​ഡി​ന്‍റെ നി​ര്‍​മാ​ണ​ത്തി​നാ​യു​ള്ള ന​ട​പ​ടി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
പ്ര​ദേ​ശ​ത്ത് മു​ന്‍​പു​ണ്ടാ​യി​രു​ന്ന ചെ​റി​യ ന​ട​പ്പാ​ലം ശോ​ച്യാവ​സ്ഥ​യി​ലാ​യ​തോ​ടെ ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​ദു​രി​തം പ​രി​ഹ​രി​ക്കാ​നും വാ​ഹ​ന​യാ​ത്ര സൗ​ക​ര്യ​മു​ള്ള പാ​ലം നി​ര്‍​മി​ക്കാ​നു​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഫ​ണ്ടി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി അ​നു​വ​ദി​ച്ച 19 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം. എ​ട്ടു മീ​റ്റ​ര്‍ നീ​ള​ത്തി​ലും മൂ​ന്നു മീ​റ്റ​ര്‍ വീ​തി​യി​ലു​മാ​ണ് പാ​ലം നി‍​മി​ക്കു​ന്ന​ത്.

ലോ​ക ക്ഷയ​രോ​ഗ ദി​നാ​ച​ര​ണം ഇ​ന്ന്

ആ​ല​പ്പു​ഴ: ലോ​ക ക്ഷ​യ​രോ​ഗ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ 9.30ന് ​പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി നി​ര്‍​വ​ഹി​ക്കും. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​എ​സ്. സു​ദ​ര്‍​ശ​ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡി​എം​ഒ ഡോ.​ ജ​മു​ന വ​ര്‍​ഗീ​സ് ക്ഷ​യ​രോ​ഗ​ദി​ന സ​ന്ദേ​ശം ന​ല്‍​കും.
അ​മ്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബ രാ​കേ​ഷ് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ എം.​വി. പ്രി​യ, ജി​ല്ല ടി.​ബി. ഓ​ഫീ​സ​ര്‍ ഡോ.​കെ.​എ. മു​ഹ​മ്മ​ദ് സ​ലീം, ഡോ.​ പി.​എ​സ്. ഷാ​ജ​ഹാ​ന്‍, ഡോ.​ ഹാ​രി ജേ​ക്ക​ബ് ജോ​ര്‍​ജ്, ജ​ന​പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിക്കും.