പുന്നപ്ര മാർ ഗ്രിഗോറിയോസ് ഇടവകയിൽ പ്രോലൈഫ് ദിനം ആചരിച്ചു
1280873
Saturday, March 25, 2023 10:49 PM IST
പുന്നപ്ര: ആഗോളതലത്തിൽ പ്രോലൈഫ് ദിനാചരണത്തിന്റെ ഭാഗമായി പുന്നപ്ര മാർ ഗ്രിഗോറിയോസ് ഇടവകയിൽ മാതൃ-പിതൃവേദിയുടെ ആഭിമുഖ്യത്തിൽ പ്രോലൈഫ് ദിനാചരണം നടത്തി. ജീവൻ സംരക്ഷിക്കാനും പരിപാലിക്കാനുമുള്ള അവകാശവും ഉത്തരവാദിത്വവും എല്ലാവർക്കുമുണ്ടെന്നും ആ ഉത്തരവാദിത്വം നിറവേറ്റണ്ട ബാധ്യത സംഘടനകൾക്ക് മാത്രമല്ല വ്യക്തികൾക്കുമുണ്ടെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് ഫാ. അനിൽ കലിപ്പിങ്ങാപുറം.
പിതൃവേദി യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ അധ്യക്ഷത വഹിച്ചു. അനിമേറ്റർ സിസ്റ്റർ തെരേസ മുട്ടത്തുപാറ എസ്എബിഎസ് മുഖ്യ സന്ദേശം നൽകി. സിസ്റ്റർ ജോയിസ് ചെറുകര, പി.ടി .ജോസഫ് പുത്തൻവീട്ടിൽ, ബീന കുര്യൻ തോട്ടാമഠം, പി.ടി കുരുവിള പുത്തൻപുരക്കൽ, ലോനപ്പൻ എഴരയിൽ, ജിജി മാത്യു പനച്ചിക്കൽ, മേരിക്കുട്ടി ജയ്ഡെയിൽ, നെസി ഷാജി പുത്തൻപുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.