ഉ​ത്സ​വസ്ഥ​ല​ത്ത് പോ​ലീ​സി​നെ ആ​ക്ര​മി​ച്ച ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Saturday, March 25, 2023 11:02 PM IST
ഹ​രി​പ്പാ​ട്: രാ​മ​പു​രം ക്ഷേ​ത്ര​ത്തി​ലെ ഉ​ൽ​സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗാ​ന​മേ​ള ന​ട​ക്കു​ന്ന​തി​നി​ടെ സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത് ത​ട​യാ​ൻ ശ്ര​മി​ച്ച സ്ഥ​ല​ത്ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. കീ​രി​ക്കാ​ട് വി​ല്ലേ​ജി​ൽ കീ​രി​ക്ക​ട് മു​റി​യി​ൽ പ​ത്തി​യൂ​ർ പു​ത്ത​ൻ ക​ണ്ട​ത്തി​ൽ ഹ​രീ​ഷ് കു​മാ​ർ(27), ര​മേ​ഷ് ഭ​വ​ന​ത്തി​ൽ വി​നീ​ഷ് കു​മാ​ർ (31) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്ത്.

ക​രീ​ല​കു​ള​ങ്ങ​ര എ​സ് എ​ച്ച് ഒ ​ഏ​ലീ​യാ​സ്. പി. ​ജോ​ർ​ജി​ന്‍റെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ രാ​ജീ​വ് കു​മാ​ർ, എ​സ് സി ​പി മാ​രാ​യ സ​ജീ​വ് കു​മാ​ർ, പ്ര​ദീ​പ്, സി​പി ഒ ​മാ​രാ​യ അ​മ​ൽ, ഷെ​മീ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.