പ്രതിഷേധം അലയടിച്ച് ആലപ്പുഴ
Monday, March 27, 2023 11:54 PM IST
കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ‌ ഗാ​ന്ധി​യെ മാ​ന​ന​ഷ്ട​ക്കേ​സി​ലെ വി​ധി​യു​ടെ പേ​രി​ൽ പാ​ർ​ല​മെ​ന്‍റ് അം​ഗ​ത്വ​ത്തി​ൽ​നി​ന്ന് അ​യോ​ഗ്യ​നാ​ക്കി​യ ലോ​ക്സ​ഭാ സ്പീ​ക്ക​റു​ടെ ന​ട​പ​ടി​ക്കെ​തി​രേ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം. പ​ലേ​ട​ത്തും പ്ര​ക​ട​ന​വും പൊ​തു​സ​മ്മേളന​വും കോ​ലംക​ത്തി​ക്ക​ലു​മൊ​ക്കെ അ​ര​ങ്ങേ​റി.

ആ​ല​പ്പു​ഴ: മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ ഫാ​സി​സ്റ്റ് ന​ട​പ​ടി​ക​ള്‍​ക്കെ​തി​രേ ആ​ല​പ്പു​ഴ സൗ​ത്ത് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വത്തി​ല്‍ ആ​ല​പ്പു​ഴ പ​ട്ട​ണ​ത്തി​ല്‍ ത​പാ​ൽ ഓ​ഫീ​സി​നു മു​ന്നി​ലേ​ക്കു പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും മോ​ദി​യു​ടെ കോ​ലം ക​ത്തി​ക്ക​ലും ന​ട​ത്തി.

ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി അ​വ​കാ​ശ​പ്പെ​ട്ട ജ​നാ​ധി​പ​ത്യം സം​ര​ക്ഷി​ക്കാ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി ന​ട​ത്തു​ന്ന പോ​രാ​ട്ട​ങ്ങ​ള്‍​ക്കു ശ​ക്തി പ​ക​രാ​നും ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഏ​കാ​ധി​പ​ത്യം രാ​ജ്യ​ത്തു ന​ട​പ്പി​ലാ​ക്കാ​നു​ള്ള ഫാ​സി​സ്റ്റ് ന​ട​പ​ടി​ക​ള്‍​ക്കെ​തി​രാ​യും ന​ട​ത്തി​യ പ്ര​തി​ഷേ​ധം ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​പി.​ജെ.​മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​വി.​മ​നോ​ജ്കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​നി​ല്‍ ജോ​ര്‍​ജ്, മോ​ളി ജേ​ക്ക​ബ്, ബ​ഷീ​ര്‍ കോ​യാ​പ​റ​മ്പി​ല്‍, മാ​ത്യു ചെ​റു​പ​റ​മ്പി​ല്‍, മു​ജീ​ബ് അ​സീ​സ്, ബോ​ബ​ന്‍ മാ​ത്യു, വ​യ​ലാ​ര്‍ ല​ത്തീ​ഫ്, നൂ​റു​ദ്ദീ​ന്‍ കോ​യ, റ​ഹീം വെ​റ്റ​ക്കാ​ര​ന്‍, ജോ​ണ്‍ ബ്രി​ട്ടോ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി

മ​ങ്കൊ​മ്പ്: രാ​ഹു​ൽ ഗാ​ന്ധി എം​പി​യെ അ​യോ​ഗ്യ​നാ​ക്കി​യ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചു കു​ട്ട​നാ​ട് നോ​ർ​ത്ത് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​മ​ങ്ക​രി​യി​ൽ പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ഗോ​പ​കു​മാ​ർ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം​ചെ​യ്തു. അ​ദാ​നി-​മോ​ദി അ​വി​ശു​ദ്ധ ബ​ന്ധം ജ​ന​സ​മ​ക്ഷം തു​റ​ന്നു കാ​ട്ടി​യ​തി​ലു​ള്ള പ​ക​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രേ​യു​ള്ള നി​യ​മ ന​ട​പ​ടി​ക​ളെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ഘ​ട്ടം ഘ​ട്ട​മാ​യി രാ​ജ്യ​ത്തെ ഭ​ര​ണ​ഘ​ട​ന സ്ഥാ​പ​ന​ങ്ങ​ൾ എ​ല്ലാം​ത​ന്നെ വ​രു​തി​യി​ലാ​ക്കി​യ​തി​ന്‍റെ പ​രി​ണ​ത ഫ​ല​മാ​ണ് ഇ​ന്നു ന​ട​ക്കു​ന്ന ജ​നാ​ധി​പ​ത്യ ധ്വം​സ​ന​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി.​വി. രാ​ജീ​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ യു​ഡി​എ​ഫ് കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ജോ​സ​ഫ് ചേ​ക്കോ​ട​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​മോ​ദ് ച​ന്ദ്ര​ൻ, ജി ​സൂ​ര​ജ്, എം.​എം.​ജോ​സ​ഫ് മ​ണ​പ്രാ​പ​ള്ളി, ജോ​ഷി കൊ​ല്ലാ​റ, പ്ര​ഫ.​എം.​ജി.​രാ​ജ​ഗോ​പാ​ല​ൻ, പി.​എ. ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

രാ​ഹു​ൽ ഗാ​ന്ധി​ക്ക്
ഐ​ക്യ​ദാ​ർ​ഢ്യ​ം

ചേ​ർ​ത്ത​ല: രാ​ഹു​ൽ​ഗാ​ന്ധി​ക്കെ​തി​രേ​യു​ള്ള ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ കേ​ര​ള ഇ​ല​ക്‌​ട്രി​സി​റ്റി എം​പ്ലോ​യീ​സ് കോ​ൺ​ഫെ​ഡ​റേ​ഷ​ൻ-​ഐ​എ​ൻ​ടി​യു​സി ചേ​ർ​ത്ത​ല ഡി​വി​ഷ​ൻ ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ യോ​ഗം കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​വി​ഷ​ൻ ഓ​ഫീ​സു​ക​ളു​ടെ മു​ന്നി​ൽ ന​ട​ത്തി​യ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ്ര​തി​ഷേ​ധ യോ​ഗം ന​ട​ത്തി​യ​ത്.

ഡി​വി​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡി. ​സു​മേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി പി.​ഡി. ബാ​ബു, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ്, ഫ്രാ​ൻ​സീ​സ് സേ​വ്യ​ർ, ജോ​സ​ഫ് ആ​ന്‍റ​ണി, മ​ധു​കു​മാ​ർ, ര​ജി​മോ​ൻ, പ്ര​ദീ​പ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

പ്ര​തി​ഷേ​ധ റാ​ലി​യും യോ​ഗ​വും

മാ​ന്നാ​ർ: ന​രേ​ന്ദ്ര​മോ​ദി- അ​ദാ​നി അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ട് വെ​ളി​ച്ച​ത്തു കൊ​ണ്ടു​വ​ന്ന​താ​ണ് രാ​ഹു​ൽ ഗാ​ന്ധി​ക്ക് എ​തി​രെ ഉ​ള്ള പ്ര​തി​കാ​ര​ന​ട​പ​ടി​ക്കു കാ​ര​ണ​മെ​ന്ന് കെ​പി​സി​സി മു​ൻ സെ​ക്ര​ട്ട​റി മാ​ന്നാ​ർ അ​ബ്ദു​ൽ ല​ത്തീ​ഫ്. രാ​ഗൂ​ൽ ഗാ​ന്ധി​യോ​ടു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​കാ​ര​ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചു മാ​ന്നാ​ർ ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ധേ​ഷ് ക​ണ്ണ​ന്നൂ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. തോ​മ​സ് ചാ​ക്കോ, സ​ണ്ണി കോ​വി​ല​കം, ജോ​ജി ചെ​റി​യാ​ൻ, നാ​ഗേ​ഷ് കു​മാ​ർ വേ​ണു​ഗോ​പാ​ൽ, അ​ജി​ത്പ​ഴ​വൂ​ർ, ടി. ​എ​സ് ഷെ​ഫീ​ഖ്. ടി ​കെ. ഷാ​ജ​ഹാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​തി​ഷേ​ധ​ദി​നം ആ​ച​രി​ച്ചു

മാ​വേ​ലി​ക്ക​ര: കേ​ര​ള ഇ​ല​ക്‌​ട്രി​സി​റ്റി എം​പ്ലോ​യീ​സ് കോ​ണ്‍​ഫ​ഡ​റേ​ഷ​ന്‍ രാ​ഹു​ല്‍​ഗാ​ന്ധി​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചു പ്ര​തി​ഷേ​ധ​ദി​നം ആ​ച​രി​ച്ചു. മാ​വേ​ലി​ക്ക​ര കെ​എ​സ്ഇ​ബി ഡി​വി​ഷ​ന്‍ ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗം കെ​ഇ​ഇ​സി ഐ​എ​ന്‍റ്റി​യു​സി ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി അം​ഗം എ. ​എ​സ്. ജോ​ണ്‍ ബോ​സ്‌​കോ ഉ​ദ്ഘാ​ട​നം​ചെ​യ്തു. മി​ഥു​ന്‍ മോ​ഹ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ല്‍ പി.​ജോ​സ്, ജോ​സ​ഫ് എ. ​എ​ക്‌​സ്, രാ​ജേ​ഷ്, ലാ​ലി​മോ​ന്‍, ജാ​ക്ക്‌​സ​ണ്‍, ഗം​ഗാ​ദേ​വി തു​ട​ങ്ങി​യ നേ​താ​ക്ക​ള്‍ പ്ര​സം​ഗി​ച്ചു.

ത​ല​വ​ടി​യി​ലും പ്ര​തി​ഷേ​ധം
ഇ​ര​ന്പി

എ​ട​ത്വ: രാ​ഹു​ല്‍ ഗാ​ന്ധി​യെ അ​യോ​ഗ്യ​നാ​ക്കി​യ ബി​ജെ​പി സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചു കോ​ണ്‍​ഗ്ര​സ് ത​ല​വ​ടി നോ​ര്‍​ത്ത് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ യോ​ഗം ന​ട​ത്തി. ഡി​സി​സി മെ​മ്പ​ര്‍ വ​ര്‍​ഗീ​സ് നാ​ല്പ​ത്ത​ഞ്ചി​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ത​ല​വ​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു​പാ​ല​ത്തി​ങ്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വ​ര്‍​ഗീ​സ് കോ​ല​ത്തു​പ​റ​മ്പി​ല്‍, സാം​കു​ട്ടി ആ​റു​പ​റ​യി​ല്‍, ചെ​റി​യാ​ന്‍ ജോ​ഷ്വ, മാ​ത്തു​ക്കു​ട്ടി തെ​ങ്ങും​പ​ള്ളി​പ​റ​മ്പി​ല്‍, സാ​ബു കു​ന്ന​ത്തു​പ​റ​മ്പി​ല്‍, റെ​ജി കോ​ത​പ്പു​ഴ​ശേ​രി​ല്‍, കൊ​ച്ചു​മോ​ന്‍ കു​ന്ന​ത്തു​പ​റ​മ്പി​ല്‍, ജോ​യി സ്രാ​മ്പി​ക്ക​ല്‍, സു​മാ മാ​ത്യൂ​സ്, സ​ജി മാ​മ്മൂ​ട്ടി​ല്‍, ജോ​ക്കു​ട്ടി ച​ക്കാ​ല​യി​ല്‍, വി​ജ​യ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.