മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭാ സ്റ്റാ​ൻ​ഡി​ൽ ബ​സു​ക​ൾ പ്ര​വേ​ശി​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Tuesday, March 28, 2023 11:08 PM IST
ആ​ല​പ്പു​ഴ: മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭാ സ്റ്റാ​ൻ​ഡി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ പ്ര​വേ​ശി​ച്ച് യാ​ത്രാ​ദു​രി​തം അ​ടി​യ​ന്തര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ന​ഗ​ര​സ​ഭ​യും പോ​ലീ​സും കെ​എ​സ്ആ​ർ​ടി​സി​യും ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ട്ടാ​യ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി ആ​വ​ശ്യ​പ്പെ​ട്ടു.
സ്വ​കാ​ര്യബ​സു​കാ​രു​ടെ ഗു​ണ്ടാ​യി​സം കാ​ര​ണം കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ മാ​വേ​ലി​ക്ക​ര സ്റ്റാ​ൻ​ഡി​ൽ ക​യ​റു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ച് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്. കൊ​ല്ലം-ചെ​ങ്ങ​ന്നൂ​ർ റൂ​ട്ടി​ലോ​ടു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ചെ​ങ്ങ​ന്നൂ​ർ റ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള ന​ഗ​ര​സ​ഭാ സ്റ്റാ​ൻ​ഡി​ൽ ക​യ​റു​ന്നി​ല്ലെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.
കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ മാ​വേ​ലി​ക്ക​ര സ്റ്റാ​ൻ​ഡി​ൽ ക​യ​റാ​തി​രി​ക്കാ​ൻ സ്വ​കാ​ര്യബ​സു​ട​മ​ക​ൾ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് കെ​എ​സ്ആ​ർ​ടി​സി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. വ​നി​താ ജീ​വ​ന​ക്കാ​ര​നെ അ​ട​ക്കം അ​സ​ഭ്യം പ​റ​യാ​റു​ണ്ട്. കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ക​യ​റാ​തി​രി​ക്കാ​ൻ സ്വ​കാ​ര്യ​ബ​സു​ക​ൾ ത​ട​സം സൃ​ഷ്ടി​ക്കാ​റു​ണ്ട്. ന​ഗ​ര​സ​ഭാ സ്റ്റാ​ൻ​ഡി​ൽ പ്ര​ത്യേ​ക ബ​സ് വേ​യും കെ​എ​സ്ആ​ർ​ടി​സി മാ​ത്രം എ​ന്ന ബോ​ർ​ഡും സ്ഥാ​പി​ക്ക​ണം. പ​രാ​തി ന​ൽ​കി​യി​ട്ടും ന​ഗ​ര​സ​ഭ​യും പോ​ലീ​സും ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷി​ത​ത്വം ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്പി ഉ​റ​പ്പാ​ക്ക​ണം. ന​ഗ​ര​സ​ഭാ ബ​സ് സ്റ്റാ​ൻ​ഡി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ സ​ർ​വീസ് ന​ട​ത്തു​ന്ന​തി​നു​ള്ള സ​ഹാ​യം മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭ ചെ​യ്യ​ണം. കെ​എ​സ്ആ​ർ​ടി​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ​ക്കും ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്പി​ക്കു​മാ​ണ് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ ഡോ.​ജി.​ സാ​മു​വ​ൽ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.