ചേ​ര്‍​ത്ത​ലയ്ക്ക് മാ​ലി​ന്യസം​സ്ക​ര​ണ​ത്തി​നു പു​തി​യ വാ​ഹ​നം
Friday, March 31, 2023 11:13 PM IST
ചേ​ര്‍​ത്ത​ല: ന​ഗ​ര​സ​ഭ​ര​യി​ലെ മാ​ലി​ന്യ സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന് ഐ​സി​ഐ​സി​ഐ ബാ​ങ്ക് മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി ഇ​ല​ക്ട്രി​ക് ഓ​ട്ടോ സം​ഭാ​വ​ന ന​ൽ​കി. ഇ-​ഓ​ട്ടോ​യു​ടെ ഫ്ലാ​ഗ് ഓ​ഫ് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ഷേ​ർ​ളി ഭാ​ർ​ഗ​വ​ൻ നി​ർ​വ​ഹി​ച്ചു. ഐ​സി​ഐ​സി​ഐ ബാ​ങ്കി​ന്‍റെ കോ​ർ​പ​റേ​റ്റ് സോ​ഷ്യ​ൽ റെ​സ്പോ​ൺ​സി​ബി​ലി​റ്റി ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ഞ്ച​ര ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യാ​ണ് ഇ-​ഓ​ട്ടോ വാ​ങ്ങി​യ​ത്. വാ​ഹ​നം ഹ​രി​ത​ക​ർ​മ​സേ​ന​യു​ടെ​യും ന​ഗ​ര​സ​ഭാ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി വി​നി​യോ​ഗി​ക്കു​മെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ൺ അ​റി​യി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ ടി.​എ​സ്. അ​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ബി ജോ​ൺ, ടി.​കെ സു​ജി​ത്ത്, എ​സ്.​സു​ദീ​പ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.